വായ്പ്പുണ്ണ് ആണോ പ്രശ്‌നം ; ഡയറ്റില്‍ ഒഴിവാക്കണം ഈ ഭക്ഷണങ്ങള്‍

representative image|photo:CANVA
representative image|photo:CANVA

പലര്‍ക്കും വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്ന അവസ്ഥയാണ് വായ്പ്പുണ്ണ്. കുട്ടികളിലും മുതിര്‍ന്നവരിലും ഒരേ പോലെ കാണുന്ന പ്രശ്‌നമാണിത്. ചുണ്ടിലും നാവിലും കവിളുലുമൊക്കെയായി ഉണ്ടാകുന്ന ഈ ചെറിയ വ്രണങ്ങള്‍ കുറച്ചൊന്നുമല്ല ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്.

വിറ്റാമിനുകളുടെ കുറവ്, പ്രതിരോധശേഷിക്കുറവ്, മാനസിക സമ്മര്‍ദ്ദം, ഉറക്കക്കുറവ് തുടങ്ങിയവയാണ് വായ്പ്പുണ്ണ് ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങള്‍. ചിലര്‍ക്ക് എരുവ് കൂടിയ മസാലകള്‍ ചേര്‍ന്ന ഭക്ഷണങ്ങള്‍ കഴിച്ചാലും വായ്പ്പുണ്ണ് ഉണ്ടാകാറുണ്ട്. വായിലെ അള്‍സറിനുള്ള കാരണങ്ങള്‍ മനസിലാക്കിയിരിക്കണം. ഇത്തരത്തില്‍ വായ്പ്പുണ്ണ് ഉണ്ടാകുമ്പോള്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം.

എരുവുള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ വായിനുള്ളില്‍ വേദന തോന്നുന്നുവെങ്കില്‍ അതൊഴിവാക്കുന്നത് നല്ലതാണ്. കൂടാതെ വായ്പ്പുണ്ണ് വരാറുള്ളവര്‍ എരുവേറെയുള്ള ഭക്ഷണങ്ങള്‍ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കണം അസിഡിക് ശീതളപാനീയങ്ങളും ഒഴിവാക്കുന്നതാണ് വായ്പ്പുണ്ണിനെ തടയാന്‍ ഗുണം ചെയ്യും.

ഓറഞ്ച്, നാരങ്ങ തുടങ്ങിയവയും പൈനാപ്പിള്‍, സ്‌ട്രോബെറി തുടങ്ങിയ പഴങ്ങളും കഴിക്കുന്നത് ചിലര്‍ക്ക് വായ്പ്പുണ്ണ് കൂടുന്നതിന് കാരണമാകാറുണ്ട്. അതിനാല്‍ ഇത്തരം പഴങ്ങള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നത് നല്ലതായിരിക്കും. 

ചോക്ലേറ്റ് കഴിക്കുന്നതും അത്ര നല്ലതല്ല. വായ്പ്പുണ്ണിന്റെ വേദനയെ കൂട്ടുമെന്നത് കൊണ്ട് ഇവയും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നത് ഗുണം ചെയ്യും.നട്‌സ് കഴിക്കുന്നതും ഒഴിവാക്കണം. നട്‌സില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകള്‍ വായ്പ്പുണ്ണിനെ വഷളാക്കും. അതിനാല്‍ ഇവയുടെ ഉപയോഗവും പരിമിതപ്പെടുത്തുകയോ പൂര്‍ണമായോ ഒഴിവാക്കുകയോ ചെയ്യണം. 

(ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.) 

Content Highlights: mouth ulcers,health,food,orange,pineapple,strawberry,food