പ്രശസ്ത ഫുഡ് വ്‌ളോഗര്‍ 'ചതോരി രജനി'യുടെ മകന്‍ വാഹനാപകടത്തില്‍ മരിച്ചു

Photo: instagram.com/chatorirajani
Photo: instagram.com/chatorirajani

പ്രശസ്ത ഫുഡ് കണ്ടന്റ് ക്രിയേറ്ററായ 'ചതോരി രജനി' എന്ന രജനി ജെയിനിന്റെ മകന്‍ തരണ്‍ ജെയിന്‍(16) വാഹനാപകടത്തില്‍ മരിച്ചു. തിങ്കളാഴ്ചയായിരുന്നു സംഭവം. രജനി ജെയിന്‍ തന്നെയാണ് മകന്റെ വിയോഗം സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചത്. 

കുക്കിങ് വീഡിയോകളിലൂടെ സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധേയയായ കണ്ടന്റ് ക്രിയേറ്ററാണ് രജനി ജെയിന്‍. 'ചതോരി രജനി' എന്ന പേരിലാണ് ഇവര്‍ സാമൂഹികമാധ്യമങ്ങളില്‍ അറിയപ്പെടുന്നത്. രജനിയുടെ ചില വീഡിയോകളില്‍ മകന്‍ തരണും ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. ഫെബ്രുവരി അഞ്ചാം തീയതി രജനി പോസ്റ്റ് ചെയ്ത റീലിലാണ് തരണ്‍ അവസനമായി കാഴ്ചക്കാരുടെ മുന്നിലെത്തിയത്. തരണിന്റെ വിയോഗവാര്‍ത്ത അറിഞ്ഞതോടെ നിരവധി ഫോളോവേഴ്‌സാണ് അനുശോചനം രേഖപ്പെടുത്തിയത്. 

ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള ഫുഡ് വ്‌ളോഗറാണ് രജനി ജെയിന്‍. ഭര്‍ത്താവിന് ഉച്ചഭക്ഷണത്തിനായി എന്താണ് ഉണ്ടാക്കിയതെന്ന് വിവരിക്കുന്ന വീഡിയോ സീരിസാണ് രജനിക്ക് ഏറെ ശ്രദ്ധനേടിക്കൊടുത്തത്.

Content Highlights: food content creator chatori rajani's son dies in an accident