കാലിലിടുന്ന ഷൂവിൽ സൂക്ഷിച്ച ഭക്ഷണം എങ്ങനെ ആസ്വദിച്ച് കഴിക്കാനാകും?;ഇൻഫ്‌ളുവൻസർക്ക് വിമർശനം

വൈറല്‍ വീഡിയോയില്‍ നിന്ന് | Photo: instagram/ juliet
വൈറല്‍ വീഡിയോയില്‍ നിന്ന് | Photo: instagram/ juliet

ല ആശയങ്ങളും പങ്കുവെയ്ക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇതിൽ പലതും വിചിത്രമായിരിക്കും. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കാലിലിടുന്ന ഷൂവിനെ ഫുഡ് സ്റ്റോറേജ് ആക്കിയതിനെ കുറിച്ചാണ് ഈ വീഡിയോയിൽ പറയുന്നത്.

ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസറായ 'ജൂലിയറ്റ്' എന്ന യുവതിയാണ് വീഡിയോ പങ്കുവെച്ചത്. വെളുത്ത നിറത്തിലുള്ള ഒരു ഷൂവിന് താഴെ ഹീലുള്ള സുതാര്യമായ ഒരു ബേസാണ് ഭക്ഷണസാധനങ്ങൾ നിറയ്ക്കാൻ ഉപയോഗിക്കുന്നത്. ഇതിൽ ബട്ടർ ചിക്കൻ നിറച്ച് അത് കഴിക്കുന്ന വീഡിയോയാണ് യുവതി പങ്കുവെച്ചത്.

ഷൂസുകൾക്ക് അടിയിൽ ബട്ടർ ചിക്കൻ നിറച്ചശേഷം മുകൾഭാഗം സ്‌ക്രൂ ചെയ്ത് ഉറപ്പിക്കുന്നു. പിന്നീട് യുവതി അത് ധരിച്ച് നടന്നുപോകുന്നതു. ഇടയ്ക്ക് കാലിടുന്ന ഭാഗത്തിന് അടിയിലുള്ള പ്രത്യേക ഓപ്പണിങ് തുറന്ന് ബട്ടർ ചിക്കൻ കഴിക്കുന്നതും വീഡിയോയിൽ കാണാം.

ഈ സൂത്രം കണ്ടെത്തിയതോടെ ലഞ്ച് പാക്ക് ചെയ്യുന്നത് വളരെ എളുപ്പമായെന്നും ജൂലിയറ്റ് വീഡിയോയിൽ പറയുന്നുണ്ട്. ഇതുപോലെ ഇറ്റാലിയൻ ഡെസേർട്ടും മറ്റ് സ്‌നാക്കുകളും ഇത്തരത്തിൽ ഷൂസിനുള്ളിൽ നിറയ്ക്കുന്നതും മറ്റ് വീഡിയോകളിലുണ്ട്. ഇതിന് താഴെ ഒട്ടേറെപ്പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. കാലിലിടുന്ന ഷൂവിൽ ഭക്ഷണസാധനങ്ങൾ സൂക്ഷിച്ച് അത് എങ്ങനെയാണ് ആസ്വദിച്ച് കഴിക്കാനാകുന്നത് എന്നാണ് ചിലർ കുറിച്ചത്. ഷൂസിന്റെ താഴെ ഭക്ഷണം എടുക്കാനുള്ള ദ്വാരത്തിലൂടെ കാലിലുള്ള പൊടിയെല്ലാം ഭക്ഷത്തിൽ വീഴില്ലേ എന്നും ചിലർ ചോദിച്ചു.

Content Highlights: butter chicken shoes internet says this food experiment has gone too far