വൃത്തിയുള്ള ചുറ്റുപാട്, മികച്ച ഭക്ഷണം; ഫൈവ് സ്റ്റാര്‍ റേറ്റിങ് നേടി യു.പി.യിലെ ജയിൽ

പ്രതീകാത്മക ചിത്രം | Photo: canva.com/
പ്രതീകാത്മക ചിത്രം | Photo: canva.com/

ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡാര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ(എഫ്.എസ്.എസ്.എ.ഐ.) ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കിയിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിൽ പ്രവർത്തിക്കുന്ന ജയില്‍. ഇതിനൊപ്പം എഫ്.എസ്.എസ്.എ.ഐ.യുടെ തന്നെ 'ഈറ്റിങ് റൈറ്റ് കാംപസ്'  എന്ന ടാഗും ജയില്‍ സ്വന്തമാക്കി. 

ഇവിടുത്തെ അടുക്കളയില്‍ തയ്യാറാക്കുന്ന ഭക്ഷണത്തിന്റെ ഗുണമേന്മ, കര്‍ശനമായ മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തിയുള്ള സ്റ്റോറേജ്-ശുചിത്വം സംവിധാനങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് ഫൈവ് സ്റ്റാര്‍ റേറ്റിങ് നല്‍കിയിരിക്കുന്നത്. വൃത്തിയുള്ള ഏപ്രണ്‍, മുഴുവന്‍ കൈയും മൂടത്തക്കവിധമുള്ള ഗ്ലൗസ്, തൊപ്പി എന്നിവ അണിഞ്ഞാണ് തൊഴിലാളികള്‍ ഭക്ഷണം തയ്യാറാക്കുന്നത്. 

ഇതിന് മുമ്പ് യു.പി.യിലെ തന്നെ ഫാറൂഖാബാദ് ജയിലിനും എഫ്.എസ്.എസ്.എ.ഐ.യുടെ ഫൈവ് സ്റ്റാര്‍ റേറ്റിങ് നേടിയിരുന്നു. 

Content Highlights: bulandshahr prison gets five star rating from fssai, food news, food