ദഹനപ്രശ്‌നത്തിനും അസിഡിറ്റിയെ അകറ്റാനും അവല്‍ ; അറിഞ്ഞിരിക്കാം ആരോഗ്യഗുണങ്ങള്‍

photo|instagram.com/forhungerattacks
photo|instagram.com/forhungerattacks

നമ്മുടെ അടുക്കളയില്‍ പതിവായി കാണുന്ന ഒന്നാണ് അവല്‍. അവല്‍ ഉപയോഗിച്ച് പല തരത്തിലുള്ള വിഭവങ്ങളും നമ്മളുണ്ടാക്കാറുണ്ട്. നാലുമണിപലഹാരമായും അവലില്‍ ശര്‍ക്കരയും തേങ്ങയും കുഴച്ചതും , നെയ്യില്‍ അവല്‍ വിളയിച്ചെടുക്കുന്നതുമെല്ലാം ഇതില്‍ ചിലതാണ്. 

പലഹാരത്തിനപ്പുറത്തേയ്ക്ക് വലിയ പോഷകഗുണങ്ങള്‍ പ്രദാനം ചെയ്യുന്ന ഭക്ഷണമാണിത്. വളര്‍ച്ചയുടെ ഘട്ടത്തില്‍ കുട്ടികള്‍ക്ക് ഇത് നല്‍കുന്നതും നല്ലതാണ്. എല്ലിന്റേയും പല്ലിന്റേയും ആരോഗ്യം ഇത് മെച്ചപ്പെടുത്തും. ഇതില്‍ വിറ്റാമിന്‍ ബി അടങ്ങിയനാല്‍ കുട്ടികള്‍ക്ക് നല്‍കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. അറിഞ്ഞിരിക്കാം ഇതിന്റെ ഗുണങ്ങള്‍.

അവല്‍ നല്ലൊരു പ്രോബയോട്ടിക് ഭക്ഷണം കൂടിയാണ്. ദഹനപ്രശ്‌നമുള്ളവര്‍ നിര്‍ബന്ധമായും അവല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം.  ഇവ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും വയറിന്റെ ആരോഗ്യം സംരംക്ഷിക്കാനും സഹായിക്കും.മലബന്ധത്തെ അകറ്റാനും വയര്‍ വീര്‍ത്തിരിക്കുന്നത് തടയാനും അസിഡിറ്റിയെ അകറ്റാനും ഗുണം ചെയ്യും.

ഫൈബറിനാല്‍ സമ്പന്നമായ  ഭക്ഷണമാണ് അവല്‍. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ധൈര്യത്തോടെ ഇത് കഴിക്കാം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുകയും ചെയ്യും. ശരീരത്തിന് വേണ്ട ഊര്‍ജ്ജം പകരാനും ഇവ സഹായിക്കും. 76.9 ശതമാനം കാര്‍ബോഹൈഡ്രേറ്റും 23 ശതമാനം കൊഴുപ്പും ചേര്‍ന്നതാണ്  അവല്‍. അതിനാല്‍, ശരീരത്തിന് അതിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഊര്‍ജ്ജം പ്രദാനം ചെയ്യാന്‍ അവല്‍ സഹായിക്കും. 

അവലില്‍ ധാരാളം അയണ്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ അവല്‍ കഴിക്കുന്നത് വിളര്‍ച്ചയെ തടയാനും ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനും സഹായിക്കും. പെണ്‍കുട്ടികള്‍ അവല്‍ കഴിയ്ക്കുന്നത് നല്ലതാണ്. ഹീമോഗ്ലോബിന്റെ അളവ് കുറയുന്നത് ഇത് തടയും.ധാരാളം വിറ്റാമിനുകളും മിനറലുകളും ഇവയില്‍ അടങ്ങിയ ഇതില്‍ കലോറിയും കുറവാണ്. അതിനാല്‍ ഇവ മിതമായ അളവില്‍ കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. 


(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.) 

Content Highlights: benefits of poha ,poha,food,Probiotic food,food,health benefits