ചര്‍മ്മത്തിന്റെ സ്വഭാവിക തിളക്കം നിലനിര്‍ത്താന്‍ ബീറ്റ്‌റൂട്ട് ഇങ്ങനെ കഴിക്കാം

അടുക്കളയില്‍ പതിവായി കാണുന്ന പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. എന്നാല്‍ ബീറ്റ്‌റൂട്ടിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ച് പലര്‍ക്കും ധാരണയില്ല.ആന്റി ഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍ നാരുകള്‍ എന്നിവയുടെ കലവറയാണ് ഈ പച്ചക്കറി. കൂടാതെ വിറ്റാമിന്‍ സി, എ, ബി6, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫോളിക്കാസിഡ്, സിങ്ക്, കാര്‍ബോഹൈഡ്രേറ്റ്, മാംഗനീസ് തുടങ്ങിയവയും ഇതിലടങ്ങിയിട്ടുണ്ട്.
ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വളരെയധികം ഗുണകരമായ ഭക്ഷണമാണിത്. രക്തം ശുദ്ധീകരിക്കുന്നതിനും ചര്‍മ്മത്തിന്റെ സ്വഭാവിക തിളക്കം നിലനിര്‍ത്തുന്നതിനും ബീറ്റ്‌റൂട്ട് കഴിക്കുന്നത് നല്ലതാണ്. ചര്‍മ്മത്തിലെ കലകളും പാടുകളും മാറി ചര്‍മ്മത്തിന്റെ ആരോഗ്യം സംരംക്ഷിക്കാനും ഇത് പ്രയോജനം ചെയ്യും.രാവിലെ വെറുംവയറ്റില്‍ ബീറ്റ്‌റൂട്ട് ജ്യൂസ് പതിവായി കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.
ബീറ്റ്‌റൂട്ട് ജ്യൂസിന്റെ ഗുണങ്ങളറിയാം
ബീറ്റ്‌റൂട്ട് ജ്യൂസ് രാവിലെ വെറുംവയറ്റില്‍ കുടിക്കുന്നത് നല്ല ഊര്‍ജവും ഉന്മേഷവും ലഭിക്കാന്‍ നല്ലതാണ്. വ്യായാമത്തിന് ശേഷം പ്രോട്ടീന്‍ ഷേയ്ക്കായിട്ടും ഇത് കുടിക്കാവുന്നതാണ്. ഇത് മസിലുകള്‍ ബലപ്പെടുത്താന്‍ സഹായകമാണ്. കൂടാതെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും നല്ലതാണ്.
ബീറ്റ്റൂട്ടില്‍ പ്രകൃതിദത്തമായി കാണപ്പെടുന്ന നൈട്രേറ്റ്സ് എന്ന സംയുക്തം രക്തയോട്ടം മെച്ചപ്പെടുത്തുന്ന ഒന്നാണ്. ബീറ്റ്‌റൂട്ടില്‍ അടങ്ങിരിക്കുന്ന വിറ്റാമിന്‍ സി-യും ആന്റി ഓക്‌സിഡന്റുകളും പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. വിളര്‍ച്ച തടയാനും ബീറ്റ്‌റൂട്ട് പതിവായി വെറുംവയറ്റില്‍ കുടിക്കുന്നത് ഗുണം ചെയ്യും.
ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പതിവാക്കാന്‍ കഴിയുന്ന ജ്യൂസാണിത്. ഇതില്‍ കലോറിയും കൊഴുപ്പും വളരെ കുറവായതിനാല്‍ ശരീരഭാരം നിയന്ത്രിക്കാനും ഗുണം ചെയ്യും. ഫൈബറിനാല്‍ സമ്പന്നമായ ഭക്ഷണമായതിനാല്‍ ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും മലബന്ധം അകറ്റുകയും ചെയ്യും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: Benefits of Beetroot, Beetroot Juice,juice, food, skincare