മിതമായ നിരക്കിൽ ഭക്ഷണം; വകയിരുത്തിയത് 25 കോടി, മൈസൂരുവിൽ അക്കാ കഫേ തുറന്നു

ബെംഗളൂരു: മിതമായ നിരക്കിൽ ഭക്ഷണം ലഭിക്കുന്ന അക്കാ കഫേ മൈസൂരുവിൽ ആരംഭിച്ചു. സംസ്ഥാനത്തിന്റെ വനിതശാക്തീകരണ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ഭക്ഷണശാലയാണ് അക്കാ കഫേ. മൈസൂരുവിലെ ആദ്യ അക്കാ കഫേയാണ് ചാമരാജപുരയിൽ ജില്ലാ പഞ്ചായത്ത് ഓഫീസ് വളപ്പിൽ ആരംഭിച്ചത്.
മന്ത്രി എച്ച്.സി. മഹാദേവപ്പ ഉദ്ഘാടനം നിർവഹിച്ചു. തൻവീർ സയിദ് എം.എൽ.എ., മൈസൂരു കോർപ്പറേഷൻ കമ്മിഷണർ ഷെയിക്ക് തൻവീർ ആസിഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും ഇവിടെ ലഭ്യമായിരിക്കും. കഴിഞ്ഞ ബജറ്റ് പ്രസംഗത്തിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ അക്കാ കഫേ പദ്ധതി പ്രഖ്യാപിച്ചത്.
വനിതാ സ്വയംസഹായക സംഘങ്ങളിലെ സ്ത്രീകളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കഫേകൾക്കായി ആകെ 25 കോടി രൂപയാണ് വകയിരുത്തിയത്. ഇതിനകംതന്നെ ബെംഗളൂരുവിൽ അടക്കം സംസ്ഥാനത്ത് പലയിടങ്ങളിലും അക്കാ കഫേ ആരംഭിച്ചിരുന്നു.
Content Highlights: New Akka Cafe launched in Mysuru as part of a state initiative., Offers affordable breakfast and lunch options to the public., Run by women from Self-Help Groups to promote empowerment.