എയർ ഫ്രയർ ഇങ്ങനെ ഉപയോഗിച്ചുനോക്കൂ...അറിയേണ്ടതെല്ലാം

ഗാസ് അടുപ്പും ഫ്രിഡ്ജുമൊക്കെ പോലെ അടുക്കളകളിലേക്ക് സ്ഥാനം പിടിച്ചുവരുകയാണ് എയർഫ്രയറുകൾ. ഇറച്ചിയും പച്ചക്കറിയുമെല്ലാം പാചകം ചെയ്യാൻ താരതമ്യേന കുറവ് സമയം മതിയെന്നതും ആരോഗ്യകരമായ ഘടകങ്ങളുമാണ് പലരെയും ഇവയിലേക്ക് ആകർഷിക്കുന്നത്. എന്നാൽ എയർഫ്രയറുകൾ ഉപയോഗിക്കുമ്പോൾ പലരും വരുത്തുന്ന ചില അബദ്ധങ്ങൾ വിഭവത്തിൻ്റെ രുചി, ടെക്സ്ച്ചർ എന്നിവയെ പ്രതികൂലമായി ബാധിക്കാറുണ്ട്.
എയർ ഫ്രയറുകൾ ഉപയോഗിക്കുമ്പോൾ സാധാരണയായി സംഭവിക്കുന്ന തെറ്റുകളും അവ എങ്ങനെ പരിഹരിക്കാമെന്നും അറിഞ്ഞിരിക്കാം.
എയർ ഫ്രയറുകളുടെ എല്ലാ ഫീച്ചറുകളും ഉപയോഗിക്കാം
• പൊരിക്കാൻ മാത്രമല്ല: പല ഉപയോക്താക്കളും ഫ്രോസൺ ഫ്രൈസ്, നഗ്ഗെറ്റുകൾ, ചിക്കൻ വിങ്സ് എന്നിവയ്ക്കായി മാത്രമാണ് ഇവ ഉപയോഗിക്കുന്നത്.
എയർ ഫ്രയറിനെ ചെറിയ കൺവെക്ഷൻ ഓവനായിത്തന്നെ കാണാം. ഗ്രില്ല് ചെയ്യാനും ബേക്ക് ചെയ്യാനും റോസ്റ്റ് ചെയ്യാനും ബാക്കിവന്ന ഭക്ഷണം ചൂടാക്കാനും കഴിയും.
സ്ഥിരമായി വരുത്തുന്ന തെറ്റുകളും ചില വിദ്യകളും
1. പ്രീഹീറ്റിങ് ഒഴിവാക്കുക: പാചകക്കുറിപ്പുകളിൽ പ്രീഹീറ്റിങ് നിർദ്ദേശിക്കാറുണ്ടെങ്കിലും മിക്ക എയർ ഫ്രയർ മോഡലുകൾക്കും ഇത് അത്യാവശ്യമല്ല
പ്രീഹീറ്റിങ് ഒഴിവാക്കുന്നത് സമയം ലാഭിക്കാൻ സഹായിക്കും. ഇത് എയർ ഫ്രൈയിങ്ങിൻ്റെ പ്രധാന നേട്ടങ്ങളിലൊന്നാണ്.
2. അമിതമായി എണ്ണ ഉപയോഗിക്കേണ്ടതില്ല: എണ്ണയുടെ ഉപയോഗം കുറയ്ക്കുന്നതിനാണ് എയർ ഫ്രൈയിങ് രൂപകൽപ്പന ചെയ്തിരിക്കുന്നത്
അധിക എണ്ണ ഉപയോഗിക്കുന്നത് ഭക്ഷണം കൊഴുപ്പുള്ളതാക്കാനും ചേരുവകളുടെ സ്വാഭാവിക രുചിയെ ഇല്ലാതാക്കുകയും ചെയ്യും. പല ഭക്ഷണങ്ങളും പ്രത്യേകിച്ചും മാംസങ്ങൾ പാചക സമയത്ത് സ്വാഭാവികമായി കൊഴുപ്പ് ഉണ്ടാകുന്നവയാണ്. ഫ്രോസൺ ഭക്ഷണങ്ങൾക്കോ കൊഴുപ്പുള്ള മാംസ ഭക്ഷണങ്ങൾക്കോ അധിക എണ്ണ ആവശ്യമില്ല
3. എണ്ണ ഉപയോഗിക്കുമ്പോൾ: എണ്ണ തീരെ കുറവായാൽ ബ്രെഡിൽ മുക്കി പൊരിക്കുന്ന കട്ലെറ്റ് പോലുള്ളവയ്ക്ക് മതിയായ ടെക്സ്ച്ചർ ലഭിക്കില്ല.
4. നോൺസ്റ്റിക് സ്പ്രേകൾ ഉപയോഗിക്കുമ്പോൾ: എയർ ഫ്രയറിനുള്ളിൽ എണ്ണ സ്പ്രേ ചെയ്യാൻ നിർദ്ദേശിക്കുന്ന പല റെസിപ്പുകളുമുണ്ട്.എന്നാൽ ചില പാചക സ്പ്രേകളിലെ പ്രൊപ്പല്ലന്റുകളും അഡിറ്റീവുകളും നോൺസ്റ്റിക് കോട്ടിങ്ങിന് കേടുവരുത്താനും ഉപകരണത്തിന്റെ ആയുസ്സ് കുറയ്ക്കാനും സാധ്യതയുണ്ട്.
ഇതിന് പകരം ശുദ്ധമായ എണ്ണ നിറച്ച റീഫില്ലബിൾ സ്പ്രേ ബോട്ടിൽ ഉപയോഗിച്ച് പച്ചക്കറികളിലോ മാംസങ്ങളിലും എണ്ണ പുരട്ടാം.
5. ട്രേ കുത്തി നിറയ്ക്കാതിരിക്കാം: ഭക്ഷണം ഒന്നിനു മുകളിൽ ഒന്നായി അടുക്കിവെക്കുന്നത് ചൂടുള്ള വായുവിൻ്റെ സഞ്ചാരം തടസ്സപ്പെടുത്തുന്നു.എയർ സർക്കുലേഷൻ പാചകം ചെയ്യുന്നതിന് നിർണായകമാണ്. ഇത് ഭക്ഷണത്തിന്റെ ടെക്സ്ചർ മോശമാക്കാനും, വഴുവഴുപ്പുള്ളതാക്കിമാറ്റുന്നതിനും ഇടയാക്കാം. ക്രിസ്പിയായി വിഭവങ്ങൾ ലഭിക്കുന്നതിന് മതിയായ ഇടം നൽകുക. ഒറ്റ ലെയർ ആണ് ഉചിതം.
6. ഇടയ്ക്ക് മറിച്ചിടാം: ഭക്ഷണം കൃത്യമായി മൊരിയുന്നതിനായി ഇടയ്ക്ക് മറിച്ചിടാം.
ശരിയായ പരിപാലനം
• വൃത്തിയായി സൂക്ഷിക്കാം: പാചകം ചെയ്യുമ്പോഴുണ്ടാകുന്ന എണ്ണയും കൊഴുപ്പു അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്. അടിഞ്ഞുകൂടുന്ന ഈ അവശിഷ്ടങ്ങൾ രുചിയെ ബാധിക്കാനും കാര്യക്ഷമത കുറയ്ക്കാനും ഇടയുണ്ട്. ഹീറ്റിങ് യൂണിറ്റ് ഉൾപ്പെടെ എല്ലാ ഘടകങ്ങളും പതിവായി തുടച്ചു വൃത്തിയാക്കുന്നത് ചൂട് തുല്യമായി വിതരണം ചെയ്യാനും ഭക്ഷണത്തിന്റെ രുചിയും സുരക്ഷയും മെച്ചപ്പെടുത്താനും സഹായിക്കും.
.
Content Highlights: Unlock your air fryer`s full potential! Avoid common mistakes in cooking, oil usage, and cleaning