മനസ്സ് നിറച്ച ഭക്ഷണം ; ചോറും മീന്‍ കറിയും കഴിച്ച് മലൈക അറോറ കൊച്ചിയില്‍

ആരോഗ്യകാര്യത്തിലും ഭക്ഷണത്തിന്റെ കാര്യത്തിലും അതീവശ്രദ്ധാലുവാണ് ബോളിവുഡ് നടിയും മോഡലുമായ മലൈക അറോറ. യോഗപോലുള്ള വ്യായാമമുറകളുടെയും ഇഷ്ടപ്പെട്ട വിഭവങ്ങളുടെയും ചിത്രങ്ങള്‍ താരം ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. ദക്ഷിണേന്ത്യന്‍ വിഭവങ്ങളോടുള്ള തന്റെ പ്രിയം സാമൂഹികമാധ്യമങ്ങളിലൂടെ മലൈക ഒട്ടറെത്തവണ വെളിപ്പെടുത്തിയിട്ടുണ്ട്.
നാല്‍പതുകളിലും യുവാക്കളെ വെല്ലുന്ന ചുറുചുറുക്ക് നിലനിര്‍ത്താന്‍ അവരെ സഹായിക്കുന്നത് ചിട്ടയോടെയുള്ള ഡയറ്റും വര്‍ക്കൗട്ടുമൊക്കെയാണ്. ഭക്ഷണപ്രിയയായ മലൈക മലയാളിയായ അമ്മ ജോയ്‌സ് അറോറയുടെ വിഭവങ്ങളെക്കുറിച്ചും വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ കേളത്തിലെത്തിയ അവര്‍ ഇവിടുത്തെ ഭക്ഷണവിശേഷങ്ങളാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. കേരളത്തിലായിരിക്കുമ്പോള്‍ എന്ന അടിക്കുറിപ്പോടെയാണ് അവര്‍ സുലൈമാനി ചായയുടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. കൊച്ചിയിലെ ഒരു റെസ്റ്റൊറന്റിൽ നിന്നുള്ള ചിത്രമാണ് പകർത്തിയിരിക്കുന്നത്.
കേരള സ്റ്റൈല്‍ മീന്‍ കറി ആസ്വദിച്ചതിന്റെ ചിത്രങ്ങളും അവര്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവെച്ചിട്ടുണ്ട്. എന്റെ ഹൃദയും ആത്മാവും നിറഞ്ഞ സന്തോഷത്തിലാണെന്ന അടിക്കുറിപ്പോടെയാണവര്‍ ഇതിനെക്കുറിച്ച് പോസ്റ്റ് ചെയ്തത്.
ശേഷം കൂട്ടുകറി, തോരന്‍, പച്ചമോര്, അച്ചാറ് എന്നിവ നിരത്തിയ പ്ലേറ്റിന്റെ ചിത്രവും പോസ്റ്റ് ചെയ്തിട്ടിട്ടുണ്ട്. അതില്‍ പച്ചടിയും,ചമ്മന്തി, പായസവുമുണ്ട്. അടുത്തായി പപ്പടം നിറച്ച കുട്ടയും ചോറ് നിറച്ച പാത്രവും കാണാം.
Content Highlights: Malaika Arora,kerala,fish cuury