മഞ്ഞുകാലത്തും തിളങ്ങുന്ന ചര്‍മ്മം; കുടിക്കാം ഈ ഹെല്‍ത്തി ജ്യൂസ്

മഞ്ഞുകാലത്ത് ചര്‍മപ്രശ്‌നങ്ങള്‍ കൂടുന്നത് പതിവാണ്. തണുപ്പുകാലത്ത് ചര്‍മ്മസംരംക്ഷണം നിര്‍ബന്ധമായും ചെയ്യേണ്ട കാര്യമാണ്. ഇതിനായി ഭക്ഷണക്രമത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. നിരവധി ആരോഗ്യ ഗുണങ്ങളുള്ള പച്ചക്കറികളാണ് ക്യാരറ്റും ബീറ്റ്‌റൂട്ടും. വിറ്റാമിന്‍ എ,സി,ബി6, പൊട്ടാസ്യം,മഗ്നീഷ്യം, ഇരുമ്പ്, സിങ്ക് തുടങ്ങിയവയും ഈ പച്ചക്കറികളില്‍ അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നതിന് ചര്‍മ്മസംരംക്ഷണത്തിന് വളരെ നല്ലതാണ്. ക്യാരറ്റും ബീറ്റ്‌റൂട്ടും ഒരുമിച്ച് ജ്യൂസായി കുടിക്കുന്നത് വളരെ നല്ലതാണ്. ക്യാരറ്റ്- ബീറ്റ്‌റൂട്ട് ജ്യൂസിന്റെ ഗുണങ്ങള്‍ അറിഞ്ഞിരിക്കാം.
ക്യാരറ്റിലും ബീറ്റ്‌റൂട്ടിലും വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ രണ്ടും ചേര്‍ത്ത ജ്യൂസ് കുടിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഏറെ പ്രയോജനം ചെയ്യും. ചര്‍മ്മത്തിലെ പാടുകളും മറ്റു പോകുന്നതിനും ഇത് ഗുണം ചെയ്യും.ബീറ്റ്റൂട്ടിലും ക്യാരറ്റിലും കലോറി വളരെ കുറവാണ്. കൊഴുപ്പും കുറവായതിനാല്‍ ക്യാരറ്റ്- ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം.
കൂടാതെ ആന്റി ഓക്‌സിഡന്റുകളും മറ്റ് വിറ്റാമിനുകളും അടങ്ങിയ ക്യാരറ്റ്-ബീറ്റ്‌റൂട്ട് ജ്യൂസ് പതിവായി കുടിക്കുന്നത്. രോഗപ്രതിരോധശേഷി കൂട്ടുവാന്‍ ഇത് ഗുണം ചെയ്യും. ഇതില്‍ ധാരാളമായി ഫൈബര്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ പതിവായി ക്യാരറ്റ്- ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും കുടലിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്തു.
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും കാരറ്റ്-ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യമാണ് ഇതിന് സഹായിക്കുന്നത്. ബീറ്റ്റൂട്ടില്‍ പ്രകൃതിദത്തമായി കാണപ്പെടുന്ന നൈട്രേറ്റ്സ് എന്ന സംയുക്തമുണ്ട്. നൈട്രേറ്റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്താന്‍ ഗുണകരമാണ്. ക്യാരറ്റില്‍ ബീറ്റാ കരോട്ടിനും അടങ്ങിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: Beetroot And Carrot Juice,Beetroot ,Carrot,food,winter,skincare