താരനിരകൾ പങ്കെടുത്ത മെറ്റ്ഗാല, ടിക്കറ്റ് നിരക്ക് 20 ലക്ഷത്തിൽപരം; ഭക്ഷണം പോരെന്ന് കമന്റുകൾ

ലോകത്തിലെ ഏറ്റവും വലിയ ഫാഷൻ മാമാങ്കമായ മെറ്റ് ഗാല കഴിഞ്ഞ ദിവസമാണ് താരനിരയോടെ അരങ്ങേറിയത്. ഫാഷൻ ലോകത്തെ ഓസ്കർ എന്നറിയപ്പെടുന്ന പരിപാടിയിലേക്ക് നിരവധി താരങ്ങൾ വ്യത്യസ്തവും വിചിത്രവുമായ അപ്പിയറൻസിൽ എത്തിയത്. ഇപ്പോൾ വൈറലാകുന്നത് മെറ്റ് ഗാലയിൽ നിന്നുള്ള ഒരു ഭക്ഷണത്തിന്റെ ചിത്രമാണ്. കോടികൾ പൊടിച്ചു നടത്തിയ ചടങ്ങിൽ നിന്നുള്ള ഭക്ഷണത്തിന്റെ ചിത്രം കണ്ടു ഞെട്ടിയിരിക്കുകയാണ് പലരും.
അമേരിക്കൻ നടിയും ഗായികയുമായ കികി പാൽമെർ ആണ് മെറ്റ് ഗാലയിൽ നിന്നുള്ള ഭക്ഷണത്തിന്റെ ചിത്രം പങ്കുവെച്ചത്. സുസ്ഥിരമായ പ്ലാന്റ് അധിഷ്ഠിതമായ ഭക്ഷണങ്ങൾ ആയിരുന്നു മെനുവിൽ ഉണ്ടായിരുന്നത്. പക്ഷേ പാൽമെർ പങ്കുവെച്ച ചിത്രം കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുകയാണുണ്ടായത്. അൽപം കൂണും ബാർലിയും ചോളവും തക്കാളി സാലഡും കുക്കുമ്പറും മാത്രമാണ് പാത്രത്തിൽ കാണുന്നത്.