തന്തൂരി ചിക്കന്‍ കൊണ്ട് ഐസ്‌ക്രീം : വൈറലായി വീഡിയോ

സാമൂഹിക മാധ്യമങ്ങളില്‍ ഓരോ ദിവസവും വ്യത്യസ്തമായ വീഡിയോകളാണ് വൈറലാകുന്നത്. ഇതില്‍ ഭക്ഷണവീഡിയോകള്‍ക്ക് പ്രത്യേക ജനശ്രദ്ധ കിട്ടുന്നത് പതിവാണ്. മറ്റു രാജ്യങ്ങളിലെ ഭക്ഷണക്രമങ്ങളും പുത്തന്‍ പാചകപരീക്ഷണങ്ങളുമെല്ലാം ഇതില്‍ ഉള്‍പ്പെടും.
ഇതില്‍ ഏറ്റവും വേഗത്തില്‍ ശ്രദ്ധ നേടുന്നതാണ് വിചിത്രമായ ഭക്ഷണ കോമ്പിനേഷനുകള്‍ കൊണ്ടുണ്ടാക്കുന്ന വിഭവങ്ങള്‍. ദോശയും മാഗിയിയിലുമെല്ലാം ഇത്തരത്തിലുള്ള നിരവധി പരീക്ഷണങ്ങള്‍ നമ്മള്‍ കണ്ടതാണ്. ഇപ്പോള്‍ സമാനരീതിയിലുള്ള ഒരു പരീക്ഷണമാണ് ശ്രദ്ധ പിടിച്ചുപറ്റുന്നത്.
ഐസ്‌ക്രീമിലാണ് പുതിയപരീക്ഷണം നടത്തിയിരിക്കുന്നത്. പലതരത്തിലുള്ള ഐസ്‌ക്രീം പരീക്ഷണങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും ഇത് തികച്ചും വിചിത്രമായ ഒന്നാണ്. തന്തൂരി ചിക്കന്‍ ഉപയോഗിച്ചാണ് ഈ ഐസ്‌ക്രീം തയ്യാറാക്കുന്നതെന്നാണ് ഇതിന്റെ പ്രത്യേകത.
ചിക്കന്‍ ചേര്‍ത്തുള്ള ഐസ്‌ക്രീം എന്നൊക്കെ കേള്‍ക്കുമ്പോള്‍ തന്നെ പലര്‍ക്കും അതുള്‍ക്കൊള്ളാന്‍ കൂടി കഴിയില്ല. വീഡിയോ കണ്ടവരാകട്ടെ വലിയ വിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്.
ഈ ഐസ്‌ക്രീം കണ്ടുപിടിച്ചയാളെ തല്ലണം, ഇയാളോട് ദൈവം ചോദിക്കും, ഇനി ഐസ്‌ക്രീമേ കഴിക്കുന്നില്ല- നിര്‍ത്തുകയാണ് തുടങ്ങിയ കമന്റുകളാണ് വീഡിയോ താഴെ വന്നിരിക്കുന്നത്.
ആദ്യം തന്തൂരി ചിക്കന്‍ ചെറിയ കഷ്ണങ്ങളാക്കിയ ശേഷം ഇതിലേക്ക് പാലും ചോക്ലേറ്റ് ചിപ്‌സുമെല്ലാം ചേര്‍ക്കുന്നു. പിന്നീട് ഇതില്‍ ചിക്കന്‍ ഉടച്ചുചേര്‍ക്കുന്നതും വീഡിയോയില്‍ കാണാം. പിന്നീട് കപ്പിലേക്ക് ഐസ്‌ക്രീം പകര്‍ന്ന് ഇതിന് മുകളിലായി ചോക്ലേറ്റ് സോസ് ഒഴിക്കുന്നു. ഒന്ന് രുചിക്കാന്‍ കൂടി താത്പര്യം തോന്നുന്നില്ലെന്നാണ് കൂടുതല്‍ പേരും വീഡിയോയ്ക്ക് താഴെ കമന്റുചെയ്തിരിക്കുന്നത്.
Content Highlights: Tandoori Chicken Ice Cream, Tandoori Chicken,Ice Cream,Food