ഭക്ഷണങ്ങളിലെ അധിക എണ്ണയെ ഇനി ഭയക്കേണ്ട ; രുചി പോകാതെ നീക്കം ചെയ്യാം

Representative Image| Photo: Canva.com
Representative Image| Photo: Canva.com

എണ്ണയില്‍ പൊരിച്ച പലഹാരങ്ങള്‍ ഇഷ്ടമുള്ളവര്‍ ഒരുപാടുപേര്‍ നമുക്കിടയിലുണ്ട്. എന്നാല്‍ ഈ പലഹാരങ്ങള്‍ കഴിച്ചാലുള്ള പ്രധാന പ്രശ്‌നം എണ്ണയാണ്. ഈ എണ്ണമയം ഒഴിവാക്കുകയെന്നത് വലിയ പണിയാണ്. എണ്ണ കളയാതെ ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ആരോഗ്യത്തിനും ഇത് ഹാനികരമാണ്. ഭക്ഷണത്തില്‍ രുചി കൂട്ടാനും നമ്മള്‍ അധികമായി എണ്ണ പാചകത്തില്‍ ഉപയോഗിക്കാറുണ്ട്. രുചിയില്‍ കുറവ് വരാതെ ഭക്ഷണത്തില്‍ നിന്നും എണ്ണ നീക്കം ചെയ്യാന്‍ ഈ വഴികള്‍ പരീക്ഷിച്ചു നോക്കാം.

ഭക്ഷണത്തില്‍ നിന്നും എണ്ണം നീക്കം ചെയ്യാനുള്ള എളുപ്പമാര്‍ഗമാണ് പേപ്പര്‍ ടവ്വലുകള്‍ ഉപയോഗിക്കുകയെന്നത്. പൊരിച്ചെടുക്കുന്ന പലഹാരങ്ങളും ഭക്ഷണങ്ങളും വറുത്തതിന്  പേപ്പര്‍ ടവ്വലുകളിലേയ്ക്ക് വയ്ക്കുക.ഭക്ഷണത്തിലുള്ള അധികമായി വരുന്ന എണ്ണ പേപ്പര്‍ ആഗിരണം ചെയ്യും.

വീട്ടില്‍ അധികമായി എണ്ണ ഉപയോഗിച്ചുണ്ടാക്കുന്ന വിഭവങ്ങള്‍ കാണും. പുറത്തുനിന്നും വാങ്ങുന്ന ഭക്ഷണങ്ങളിലും അധികമായി എണ്ണയുണ്ടാകും. ഇത്തരം ഭക്ഷണങ്ങളില്‍ എണ്ണയുടെ വലിയ പാളി തന്നെ പൊങ്ങിക്കിടക്കുന്നത് കാണാന്‍ കഴിയും. അത് കഴിക്കുന്നതിന് മുന്‍പ്  ഒരു ബ്രഡ് ആ വിഭവത്തിന് മുകളില്‍ കുറച്ചുസമയം ഇട്ടുവയ്ക്കണം. അധിക എണ്ണ മുഴുവന്‍ ഈ ബ്രഡ് വലിച്ചെടുക്കും. ശേഷം ബ്രഡ് മാറ്റിയിട്ട് വിളമ്പാം.

കറികള്‍ക്കും സോസുകള്‍ക്കും ചട്നികള്‍ക്കും പോലും ചെയ്യാന്‍ കഴിയുന്ന ഒരു കാര്യമുണ്ട്. എണ്ണ അധികമായെന്നു തോന്നിയാല്‍ അതെടുത്ത് ഫ്രിഡ്ജില്‍ വെച്ചു തണുപ്പിക്കുക. എണ്ണ കട്ടിയായി മുകളില്‍ പാളിയായി നില്‍ക്കുന്നത് കാണാന്‍ കഴിയും. ഈ പാളി നീക്കം ചെയ്താല്‍ എണ്ണ ഒഴിവാക്കിയെടുക്കാം

Content Highlights: Easy Kitchen Hacks To Reduce Excess Oil In Your Food