വയറിലെപ്പോഴും പ്രശ്‌നങ്ങളാണോ ? എന്നാല്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍

ചിലര്‍ക്ക് എന്ത് കഴിച്ചാലും വയറ്റില്‍ പ്രശ്‌നമാണ്. വയര്‍ വേദനയും ദഹനപ്രശ്‌നങ്ങളും ഒഴിഞ്ഞുപോകാത്ത ആളുകളുണ്ട്. ഇതിനെല്ലാം കാരണം നമ്മള്‍ കഴിക്കുന്ന ഭക്ഷണമാണ്. വയറിന്റെ ആരോഗ്യം നിര്‍ണയിക്കുന്നതില്‍ ഭക്ഷണത്തിന്റെ റോള്‍ വളരെ വലുതാണ്. വയറിനുള്ളിലുള്ള സൂക്ഷ്മ ബാക്ടീരിയകളാണ് ദഹനസംവിധാനത്തെ ആരോഗ്യത്തോടെ സംരംക്ഷിക്കുന്നത്.
വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളെ 'പ്രോബയോട്ടിക്‌സ്' എന്നാണ് വിളിക്കുന്നത്. അതുപോലെ ഇവയെ ശക്തിപ്പെടുത്തി, നിലനിര്‍ത്തുന്ന ഭക്ഷണങ്ങളെ 'പ്രീബയോട്ടിക്‌സ്' എന്നും വിളിക്കാം. ഈ രണ്ട് തരത്തിലുള്ള ഭക്ഷണവും പതിവായി ഡയറ്റിലുള്‍പ്പെടുത്തണം. എങ്കില്‍ മാത്രമേ വയറിന്റെ ആരോഗ്യം ശക്തിപ്പെടുത്താന്‍ സഹായിക്കുകയുള്ളൂ.വയറിന്റെ ആരോഗ്യത്തിനായി ഇവ കഴിച്ചിരിക്കാം.
വെളുത്തുള്ളിയുടെ ഗുണങ്ങള്‍ പറഞ്ഞാല്‍ തീരുന്നതല്ല. ദഹനത്തെ ശക്തിപ്പെടുത്തുന്നതിന് വെളുത്തുള്ളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് പ്രയോജനം ചെയ്യും. ദഹനസംവിധാനത്തെ ആരോഗ്യത്തോടെ സൂക്ഷിക്കുന്ന സൂക്ഷ്മ ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നതാണ് വെളുത്തുള്ളി. കൂടാതെ ഹൃദയാരോഗ്യത്തിനും രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കാനും ഇത് സഹായകരമാണ്. അതിനാല്‍ ഇവ പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം.
എല്ലാവരുടേയും ഡയറ്റില്‍ അത്ര പതിവല്ലാത്ത ഒന്നാണ് ഫ്ളാക്സ് സീഡ് അഥവാ ചണവിത്ത്. ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. വയറിന്റെ പ്രശ്‌നങ്ങള്‍ ഒഴിയാത്തവര്‍ക്ക് ഇതൊരു ഉത്തമ പരിഹാരമാണ്. ഫൈബര്‍ അടക്കം ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഇത് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനവ്യവസ്ഥയ്ക്ക് ഗുണം ചെയ്യും.
വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ ഗ്രീന്‍ ടീ പതിവാക്കുന്നത് വയറിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ചായയും കാപ്പിയും ഒഴിവാക്കി ഇനി ഗ്രീന്‍ ടീ നമ്മുടെ ശീലമാക്കാം.
ബാര്‍ലിയും ഇനി അടുക്കളയിലേയ്ക്ക് മറക്കാതെ വാങ്ങേണ്ട ഒന്നാണ്. ഫൈബര്‍ ധാരാളം അടങ്ങിയ ഇവയും വയറിന്റെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും.
പൊതുവേ നമ്മുടെ കറികളിലെല്ലാം തന്നെ പ്രധാനമായും നമ്മള്‍ ഉപയോഗിക്കുന്ന ഒന്നാണ് ഉള്ളി. ശരീരത്തിനാവശ്യമായ തരത്തിലുള്ള ബാക്ടീരിയകളെ നിലനിര്‍ത്താന്‍ ഉള്ളി വളരെ സഹായിക്കുന്ന ഒന്നാണ്. ദഹനപ്രവര്‍ത്തനങ്ങള്‍ എളുപ്പത്തിലാക്കാന്‍ ഇതിന് പ്രത്യേകമായ കഴിവുണ്ട്.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: Prebiotic Foods,Probiotic Foods,gut health,food