ഇഞ്ചിവെള്ളം പതിവാക്കാം; ഗുണങ്ങള്‍ ഇതൊക്കെയാണ്

ആരോഗ്യഗുണങ്ങളുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ് ഇഞ്ചി. ഇതിലടങ്ങിയിരിക്കുന്ന ജിഞ്ചറോള്‍ എന്ന സംയുക്തത്തിന് ശക്തമായ ആന്റി ഓക്‌സിഡന്റ് ഗുണങ്ങളാണുള്ളത്. പതിവായി ഇഞ്ചിയിട്ട വെള്ളം കുടിക്കുന്നത് ആരോഗ്യം സംരംക്ഷിക്കാന്‍ വളരെയേറെ സഹായിക്കും.
ഇഞ്ചിയുടെ ഏറ്റവും പ്രധാന ഗുണമാണ് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നത്. ഇതിന്റെ ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങളാണ് ഇതിന് സഹായകമാകുന്നത്. കൂടാതെ ശരീരത്തിലുണ്ടാകുന്ന ബാക്ടീരിയ, വൈറല്‍ അണുബാധകളില്‍നിന്ന് സംരക്ഷിക്കാനും ഇതുപകരിക്കും. അതിനാല്‍ ഇഞ്ചിവെള്ളം കുടിക്കുന്നത് നല്ലതാണ്. മെറ്റബോളിസം വര്‍ധിപ്പിക്കാനും കലോറി കത്തിച്ചുകളയാനും വയറിലെ കൊഴുപ്പിനെ ഇല്ലാതാക്കാനും ഇത് സഹായിക്കും.
ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉത്തമമായ പരിഹാരം കൂടിയാണിത്. ഇഞ്ചി, ദഹനപ്രശ്നങ്ങള്‍ ലഘൂകരിക്കുകയും ദഹനപ്രക്രിയയെ വേഗത്തിലാക്കുകയും ചെയ്യും. തൊണ്ടവേദന, ചുമ എന്നിവയില്‍ നിന്നും ആശ്വാസം ലഭിക്കാന്‍ ഇതില്‍ തേന്‍ ചേര്‍ത്തും കഴിക്കാവുന്നതാണ്. വയറിലെ ഗ്യാസ്പ്രശ്‌നങ്ങള്‍, മലബന്ധം എന്നിവ മാറാനുള്ള മികച്ച പരിഹാരം കൂടിയാണിത്. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാനും രാവിലെ വെറും വയറ്റില്‍ ഇഞ്ചി വെള്ളം കുടിക്കുന്നത് സഹായകമാകും.
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഇഞ്ചി സഹായിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോള്‍ എന്ന സംയുക്തമാണ് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നത്. അതിനാല്‍ രാവിലെ വെറും വയറ്റില്‍ ഇഞ്ചി വെള്ളം കുടിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാനും നല്ലതാണ്. ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഇത് ഗുണകരമാണ്. ചര്‍മ്മത്തിലെ അണുബാധകളെ തടയുകയും പ്രായമാകുന്ന മൂലമുള്ള പ്രശ്‌നങ്ങള്‍ കുറയ്ക്കുകയും ചെയ്യും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: ginger water,ginger,weightloss, skincare,Digestion issues,food