ചിക്കന്‍ സൂപ്പ് ഇഷ്ടമാണോ! ഈ കാര്യങ്ങളറിഞ്ഞിരിക്കാം

ചിക്കന്‍ ഇഷ്ടമുള്ള എല്ലാവര്‍ക്കും ചിക്കന്‍ സൂപ്പ് ഇഷ്ടമുണ്ടാവണമെന്നില്ല. എന്നാല്‍ ചിക്കന്‍ സൂപ്പിന് നിരവധി ആരോഗ്യഗുണങ്ങളാണുള്ളത്. ചിക്കനില്‍ കാണപ്പെടുന്ന പ്രോട്ടീന്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. അമിത രക്തസമ്മര്‍ദ്ദത്താല്‍ ബുദ്ധിമുട്ടുന്ന ആളുകള്‍ ഭക്ഷണത്തില്‍ ചിക്കന്‍ സൂപ്പ് ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. എന്നാല്‍ സൂപ്പ് കുടിക്കുമ്പോള്‍ ഇതിലെ ഉപ്പിന്റെ അളവ് ശ്രദ്ധിക്കാന്‍ മറക്കരുത്.
പനിയോ ജലദോഷമോ വരുമ്പോള്‍ സൂപ്പ് കുടിക്കുന്നത് ഗുണം ചെയ്യും. ശരീരത്തിന്റെ ആരോഗ്യസ്ഥിതി മോശമാകുമ്പോള്‍ സൂപ്പ് പോലുള്ള ദ്രാവകരൂപത്തിലുള്ള പോഷകസമ്പന്നമായ ഭക്ഷണം കഴിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യും. കാല്‍സ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, മറ്റ് ധാതുക്കള്‍ എന്നിവ ധാരാളമായി ചിക്കനില്‍ അടങ്ങിയിട്ടുണ്ട്.
ശ്വാസകോശ സംബന്ധമായ തകരാറുകള്‍ ഉള്ളവര്‍, ആസ്ത്മരോഗികള്‍ എന്നിവരും ചിക്കന്‍ സൂപ്പ് കഴിക്കുന്നത് നല്ലതാണ്. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ഏറെ ഗുണകരമാണ് സൂപ്പുകള്‍. വിറ്റാമിന്‍ ബി പോലുള്ളവയുടെയും ധാതുക്കളുടെയും പ്രോട്ടീനിന്റെയും നല്ല ഉറവിടം കൂടിയാണിത്. ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു.
കോഴിയിറച്ചി പ്രോട്ടീനുകളുടെയും അമിനോ ആസിഡുകളുടെയും മികച്ച സ്രോതസായി കണക്കാക്കുന്നു. ഇത് പേശികളുടെയും മറ്റ് ടിഷ്യൂകളുടെയും വളര്‍ച്ചയ്ക്ക് വലിയ രീതിയില്‍ ഗുണം ചെയ്യും. ചിക്കന്‍ സൂപ്പ് രോഗപ്രതിരോധ ശേഷി കൂട്ടുന്നതിനും വളരെയേറെ ഗുണം ചെയ്യും. ശരീരത്തില്‍ സെറടോണിന്റെ അളവ് കൂട്ടാനും ഇത് സഹായിക്കും. ആത്മവിശ്വാസം, സംതൃപ്തി, ആസ്വാദനശേഷി എന്നിവ വര്‍ദ്ധിപ്പിക്കാന്‍ സെറടോണിന്‍ സഹായിക്കും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: Health Benefits Of Chicken Soup, Chicken Soup, food, soup