ഗുലാബ് ജാമുനും ഐസ്‌ക്രീമും ചേര്‍ത്ത് ദോശ ; പ്രതികരിച്ച് ഭക്ഷണപ്രേമികള്‍

സാമൂഹികമാധ്യമങ്ങളില്‍ ദിവസവും പലതരത്തിലുള്ള വീഡിയോകളാണ് വൈറലാകുന്നത്. ഇതില്‍ പുതിയ പാചകരീതികളും വ്യത്യസ്തമായ ഭക്ഷണളും വിചിത്രമായ കോമ്പിനേഷനുകളുമെല്ലാം പരീക്ഷിച്ചു കാണാറുണ്ട്.
ഒട്ടും ചേര്‍ച്ചയില്ലാത്ത രുചികള്‍ ഒന്നിച്ച് കഴിക്കുന്ന അത്തരം വീഡിയോകള്‍ക്ക് നല്ല വിമര്‍ശനങ്ങളും കിട്ടാറുണ്ട്. അത്തരമൊരു വിചിത്രമായ പാചക പരീക്ഷണത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ദോശയിലാണ് ഇത്തവണത്തെ പരീക്ഷണം നടത്തിയിരിക്കുന്നത്.ദോശയില്‍ നടത്തിയ നിരവധി പരീക്ഷണങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.
ഗുലാബ് ജാമുനും ഐസ്‌ക്രീമും ചേര്‍ത്തുണ്ടാക്കിയ ദോശയാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് ഈ വീഡിയോ പ്രചരിക്കുന്നത്. ഒരു തെരുവ് കച്ചവടക്കാരന്‍ മൊരിഞ്ഞ ദോശയുടെ മുകളിലേയ്ക്ക് ഗുലാബ് ജാമുന്‍ വെയ്ക്കുന്നു. ശേഷം അവ നന്നായി ദോശയുടെ മുകളില്‍ ഉടച്ച് ചേര്‍ക്കുന്നു. ശേഷം ഐസ്‌ക്രീം ചേര്‍ക്കുന്നു. അണ്ടിപ്പരിപ്പ് മുറിച്ചത് വെച്ച് അലങ്കരിക്കുന്നതുമാണ് വീഡിയോയിലുള്ളത്.
വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് കമന്റുമായെത്തിയിരിക്കുന്നത്. നിങ്ങള്‍ ഇത് കഴിക്കുമോ എന്ന അടിക്കുറിപ്പോടുകൂടിയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.ഇതിലെത്ര കലോറിയാണ് , സാമ്പാറും കൂടെ കൊടുക്കില്ലെന്ന് വിചാരിക്കാം തുടങ്ങി നിരവധി അഭിപ്രായങ്ങളാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. ഭക്ഷണപ്രേമികളില്‍ പലര്‍ക്കും ഇത് തീരെ ഉള്‍ക്കൊള്ളാന്‍ കൂടി കഴിഞ്ഞിട്ടില്ല.
Content Highlights: Gulab Jamun Dosa , Gulab Jamun,Dosa ,icecream,food