നയൻതാര തല മുണ്ഡനം ചെയ്ത ചിത്രം എഐ നിർമ്മിതം | Fact Check

#ഫാക്ട് ചെക്ക് ഡെസ്ക്

നടി നയൻതാര തന്റെ പുതിയ ചിത്രമായ 'ടോക്സിക്' തിയേറ്ററുകളിൽ എത്തുന്നതിന് മുന്നോടിയായി തിരുമല തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി തല മുണ്ഡനം ചെയ്തു എന്ന വാദത്തോടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്സി’ൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ, ഇതിന്‍റെ സത്യാവസ്ഥ മറ്റൊന്നാണെന്നതാണ് വാസ്തവം.

അന്വേഷണം

പ്രചരിക്കുന്ന ചിത്രം റിവേഴ്സ് ഇമേജ് സർച്ച് ചെയ്തന്വേഷിച്ചു. വൈറൽ ചിത്രത്തിൽ കാണുന്ന അതേ വസ്ത്രത്തിൽ ക്ഷേത്രദർശനം നടത്തുന്നതിന്‍റെ ഫോട്ടോ നയൻതാരയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനൊപ്പം നയൻതാര തിരുപ്പതി ക്ഷേത്രം സന്ദർശിച്ചപ്പോൾ എടുത്തതാണ് ഈ ചിത്രങ്ങൾ.

പല ഓൺലൈൻ മീഡിയകളും ഇതിൻ്റെ ദൃശ്യങ്ങൾ പകർത്തിയിരുന്നു. അതിൽ രണ്ട് ചിത്രങ്ങളാണ് പ്രചരിക്കുന്നത്, എന്നാൽ, യഥാർത്ഥ ചിത്രങ്ങളി‍ൽ നയൻതാരയ്ക്ക് മുടിയുണ്ട്. ഇതിൽനിന്നും, യഥാർത്ഥ ചിത്രത്തിലെ നയൻതാരയുടെ വസ്ത്രധാരണം, ആഭരണങ്ങൾ തുടങ്ങിയ എല്ലാ വിശദാംശങ്ങളും നിലനിർത്തിക്കൊണ്ടുതന്നെ ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് അവരുടെ തലമുടി മാത്രം നീക്കം ചെയ്താണ് വ്യാജ ചിത്രം നിർമ്മിച്ചിരിക്കുന്നതെന്നു വ്യക്തമാണ്. പ്രചരിക്കുന്ന ചിത്രങ്ങളും യഥാർത്ഥ ചിത്രങ്ങളും തമ്മിൽ നടത്തിയ താരതമ്യം താഴെ നൽകുന്നു. ഇതോടൊപ്പം എഐ ഡിറ്റക്ഷൻ ടൂളുപയോഗിച്ച് പ്രചരിക്കുന്ന ചിത്രം പരിശോധനയ്ക്ക് വിധേയമാക്കി. ചിത്രം 90 ശതമാനവും എഐ നിർമ്മിതമാണെന്ന ഫലമാണ് ലഭിച്ചത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

വാസ്തവം

ഇത് വ്യാജപ്രചാരണമാണ്. പ്രചരിക്കുന്ന ചിത്രം എഐ നിർമ്മിതം.

Content Highlights: Viral image of Nayanthara with a shaved head at Tirupati is fake., The original photo was taken in April during her temple visit with Vignesh Shivan., Digital editing and AI tools were used to remove her hair from the original photo., AI detection tools confirmed the viral image is 100% artificially generated