മുഖ്യമന്ത്രിയുടെ സമ്മാനമായി, 3 മാസത്തെ സൗജന്യ മൊബൈല്‍ റീച്ചാർജ്! വാസ്തവമറിയാം

#ഫാക്ട് ചെക്ക് ഡെസ്ക്
.
.

മുഖ്യമന്തി പിണറായി വിജയന്‍ 3 മാസത്തേക്ക് 749 രൂപയുടെ സൗജന്യ മൊബൈല്‍ റീച്ചാർജ് പുതുവർഷത്തില്‍ നല്‍കുന്നു എന്ന വാദത്തോടെ ഒരു സന്ദേശം വാട്സ് ആപ്പില്‍ പ്രചരിക്കുന്നുണ്ട്. ഒരു ലിങ്ക് ഉള്‍പ്പടെയാണ് പ്രചരിക്കുന്നത്. ഇതിലെ വസ്തുത അന്വേഷിച്ച് നിരവധി പേർ മാതൃഭൂമി ഫാക്ട് ചെക്കിന്‍റെ ടിപ് ലൈനുമായി ബന്ധപ്പെട്ടു.

വസ്തുതാ പരിശോധനയ്ക്കായി വാട്സ് ആപ്പില്‍ ലഭിച്ച സന്ദേശത്തിന്‍റെ സ്ക്രീന്‍ഷോട്ട്

പ്രചരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ എത്തിച്ചേരുന്ന പേജില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രവും അതിന് താഴെയായി ‘ നിങ്ങള്‍ക്ക് സൗജന്യ റീചാർജ് ലഭിക്കുമോ ഇല്ലയെ എന്ന് പരിശോധിക്കാന്‍ ചുവടെ ക്ലിക്ക് ചെയ്യുക ’ എന്ന നിർദേശം കാണാം. നിരവധി പേർക്ക് സൗജന്യ റീച്ചാർജ് ലഭിച്ചു എന്ന് വിശ്വസിപ്പിക്കുന്ന തരത്തില്‍ കമന്‍റുകളും ഇതിന് താഴെയായി നല്‍കിയിട്ടുണ്ട്.

മൂന്ന് മാസത്തേക്ക് സൗജന്യ റീച്ചാർജ് ലഭിക്കുമെന്ന് കരുതി ലിങ്കില്‍ ക്ലിക്ക് ചെയ്യാന്‍ വരട്ടെ. ഈ പ്രചാരണം തട്ടിപ്പാണ്, മുഖ്യമന്ത്രിയുടെ ഓഫീസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ വിവിധ രാഷ്ട്രീയ പാർട്ടികള്‍ പ്രധാനമന്ത്രി എന്നിവരുടെ പേരിലും നേരത്തെ സമാന പ്രചാരണങ്ങള്‍ നടന്നിരുന്നു.അന്നും സന്ദേശങ്ങള്‍ക്കൊപ്പം നല്‍കിയിരിക്കുന്ന ലിങ്കില്‍ കയറി വ്യക്തി വിവരങ്ങള്‍ കൈമാറാനായിരുന്നു ആവശ്യപ്പെട്ടത്. ഇവ വ്യാജ ഫിഷിങ് ലിങ്കുകള്‍ ആകാം. ഇതിലൂടെ ബാങ്കിംഗ്, വ്യക്തി വിവരങ്ങള്‍ തട്ടിയെടുക്കാനായിരിക്കും സൈബർ കുറ്റവാളികള്‍ ലക്ഷ്യമിടുന്നത്. വ്യാജ ലിങ്കുകളില്‍ പ്രവേശിക്കുന്നത് വഴി മാല്‍വേറുകള്‍ ഡിവൈസില്‍ കടന്ന് കൂടാനും സാധ്യതയുണ്ട്. ഇത്തരം സന്ദേശങ്ങള്‍ക്കൊപ്പമുള്ള ലിങ്കുകളില്‍ കയറി വിവരങ്ങള്‍ കൈമാറുകയോ ഇവ മറ്റുള്ളവർക്ക് പങ്കുവയ്ക്കുകയോ ചെയ്യരുത്. ഈ പ്രചാരണം വ്യാജമാണെന്ന് വ്യക്തമാക്കി സംസ്ഥാന പോലീസ് മീഡിയാ സെന്‍റർ പുറത്തിറക്കിയ പോസ്റ്റർ ചുവടെ കാണാം.

https://www.facebook.com/100083635569311/posts/575472875250560/?mibextid=wwXIfr&rdid=SHsooZF59N6EddF2# 

Content Highlights: A WhatsApp message claims Kerala CM offers a free ₹749 mobile recharge. This is a hoax