ഈ സ്വാതന്ത്ര്യദിനം 79-ാമതോ അതോ 80-ാമത്തേതോ?

രാജ്യമൊട്ടാകെ സ്വാതന്ത്ര്യ ദിനാഘോഷ ഒരുക്കങ്ങളിലാണ്. ഇതിനിടയിൽ പലരിലും ഉയരുന്നൊരു സംശയമാണ് എത്രാമത്തെ സ്വാതന്ത്ര്യദിനമാണ് രാജ്യം കൊണ്ടാടാൻ പോകുന്നതെന്ന്. 79 ാമതോ അതോ 80-ാമത്തേതോ?
വർഷങ്ങളുടെ കണക്കിൽ, 1947ൽ നിന്ന് 2026 ലേക്ക് എത്തുമ്പോൾ 79 വർഷങ്ങളാണെങ്കിലും ഇത് എൺപതാമത്തെ സ്വാതന്ത്ര്യ ദിനമാണ്. 1947 ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യം ലഭിച്ച അന്നേദിവസം തന്നെ ഇന്ത്യയുടെ ആദ്യ സ്വാതന്ത്ര്യദിനമായി ആഘോഷിച്ചിരുന്നു. അങ്ങനെ തൊട്ടടുത്ത വർഷം 1948 ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യം ലഭിച്ച് ഒന്നാം വാർഷികമായിരുന്നെങ്കിലും രണ്ടാമത് സ്വാതന്ത്ര്യദിനമായി.
ഇതനുസരിച്ച് കണക്കാക്കുമ്പോൾ, 2026 ഓഗസ്റ്റ് 15-ന് ഇന്ത്യ ആഘോഷിക്കുന്നത് 80-ാമത് സ്വാതന്ത്ര്യദിനമാണ്. ഇത്തവണത്തെ സ്വാതന്ത്ര്യദിന പ്രമേയങ്ങൾ - ഇന്ത്യയെ 2047-ഓടെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുന്നതിൽ യുവതലമുറയുടെ പങ്കിനെ ഉയർത്തിക്കാട്ടുന്ന വികസിത ഇന്ത്യയ്ക്കായി യുവശക്തി', ഒപ്പം "വന്ദേമാതരത്തിന്റെ 150 വർഷങ്ങൾ " എന്നിവയാണ്.
https://www.pib.gov.in/PressReleasePage.aspx?PRID=2297232®=48&lang=2
ഈ വർഷത്തെ സ്വാതന്ത്ര്യദിന പ്രമേയം സംബന്ധിച്ച് കേന്ദ്ര സർക്കാരിൻ്റെ പ്രസ് ഇൻഫോർമേഷൻ ബ്യൂറോ പുറത്തിറക്കിയ പ്രസ്സ് റിലീസിൽ ഈ വർഷം നാം ആഘോഷിക്കാൻ പോകുന്നത് 80-ാമത് സ്വാതന്ത്യദിനമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
Content Highlights: Clarifies whether India's Independence Day in 2026 is the 79th or 80th., Explains the mathematical calculation: 79 years since 1947, but the 80th celebration., Highlights the official 2026 themes including 'Viksit Bharat' and 150 years of Vande Mataram.