തണ്ണിമത്തനിൽ മായം ചേർക്കുന്ന വീഡിയോയോ ഇത്? വാസ്തവം അറിയാം | Fact Check

#ഫാക്ട് ചെക്ക് ഡെസ്ക്

വേനലിന്‍റെ മൂർധന്യാവസ്ഥയിൽ ചൂടിനെ പ്രതിരോധിക്കാൻ ശീതളപാനീയങ്ങളെ ഏവരും ആശ്രയിക്കും. ഇത്തരത്തിൽ വൻതോതിൽ ഉപയോഗിക്കപ്പെടുന്ന ഒന്നാണ് തണ്ണിമത്തൻ. നാട്ടൽ വ്യാപകമായി വിൽക്കപ്പെടുന്ന ഈ ഫലം കഴിക്കരുത് എന്ന മുന്നറിയിപ്പോടെ ഒരു വീഡിയോ വാട്സ് ആപ്പിൽ പ്രചരിക്കുന്നുണ്ട്. “ഫ്രൂട്സ് കടയിൽ കാണുന്ന തണ്ണിമത്തൻ വാങ്ങി നിങ്ങൾ വീട്ടിലേക്ക് പോകുമ്പോൾ ഒന്നോർക്കുക - നമ്മുടെ കുട്ടികൾക്ക് നമ്മുടെ കുടുംബത്തിന് നിങ്ങൾ വിഷം കൊടുത്ത് ഇഞ്ചിഞ്ചായി കൊല്ലുകയാണ്” എന്ന വിവരണത്തോടെയാണിത്. എന്നാൽ ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്നതാണ് യാഥാർത്ഥ്യം.

വാട്സാപ്പിൽ ലഭിച്ച സന്ദേശത്തിൻ്റെ സ്ക്രീൻഷോട്ട്

അന്വേഷണം

പ്രചരിക്കുന്ന വീഡിയോയിലെ കീ-ഫ്രേമുകൾ റിവേസ് ഇമേജ് സർച്ച് ചെയ്തപ്പോൾ സമാന അവകാശവാദത്തോടെ നിരവധി പോസ്റ്റുകൾ കണ്ടെത്തി. പ്രചരിക്കുന്ന ദൃശ്യങ്ങളിൽ നിന്നും വ്യത്യസ്ഥമായി ഇതിൽ ഒരു വീഡിയോക്ക് കുറച്ചധികം ദൈർഘ്യമുള്ളതായി ശ്രദ്ധയിൽപ്പെട്ടു. 'സോഷ്യൽ മെസേജ്' എന്ന ചാനലിൽ 2024 ഏപ്രിൽ 29 നാണ് ഈ വീഡിയോ അപ്ലലോഡ് ചെയ്തിരിക്കുന്നത്.

ഏഴു മിനുട്ട് 29 സെക്കൻ്റ് ദൈർഘ്യമുള്ള വീഡിയോയിൽ 28-മത് സെക്ക്ൻ്റിൽ ഇത് സ്‌ക്രിപ്റ്റഡാണെന്നും അവബോധത്തിനായി സൃഷ്ടിച്ചതാണെന്നുമുള്ള മുന്നറിയിപ്പ് സന്ദേശം നൽകിയിട്ടുണ്ട്. എന്നാൽ പ്രചരിക്കുന്ന വീഡിയോ ഈ മുന്നറിയിപ്പ് ഇല്ലാതെയാണ് പങ്കിടുന്നത്.

https://www.youtube.com/watch?v=Vp0LMUpmE-g&t=3s 

'സോഷ്യൽ മെസേജ്' എന്ന ചാനൽ വിശദമായി പരിശോധിച്ചപ്പോൾ പ്രചരിക്കുന്ന വീഡിയോയ്ക്ക് സമാനമായി തണ്ണിമത്തനിൽ മായം ചേർക്കുന്നതെന്ന തരത്തിൽ മറ്റു ചില ബോധവത്കരണ പോസ്റ്റുകളും ഇതിൽ പങ്കുവച്ചതായി കണ്ടു.

https://www.youtube.com/watch?v=lOtlLEcjeY0

മുന്നറിപ്പ് നൽകിയതിൻ്റെ സ്ക്രീൻഷോട്ട്

ഭക്ഷ്യവസ്തുക്കളിലെ മായം ചേർക്കൽ പരിശോധിക്കുന്നതിനെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) അവരുടെ ഔദ്യോഗിക വെബ്സെെറ്റിൽ വിശദീകരിച്ചിട്ടുണ്ട്.

https://www.fssai.gov.in/cms/checkadulteration.php

തണ്ണിമത്തനിൽ മായം ചേർത്തിട്ടുണ്ടോ എന്ന് മനസിലാക്കാം എന്നത് സംബന്ധിച്ച്, എഫ്.എസ്.എസ്.എ.ഐ യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ച വീഡിയോ ചുവടെ നൽകുന്നു.

വാസ്തവം

ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ബോധവത്കരണം ലക്ഷ്യമിട്ട് ഒരു യൂട്യൂബ് ചാനലിൽ പ്രസിദ്ധികരിച്ച വീഡിയോയാണിത്. ഇതിലുള്ള മുന്നറിയിപ്പ് സന്ദേശം ഒഴിവാക്കിയാണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്.

Content Highlights: The viral video claiming watermelon adulteration is scripted for awareness., The original video includes a disclaimer at the 28-second mark which is being removed in viral shares., The source is a YouTube channel named 'Social Message'., FSSAI provides official guidelines to identify food adulteration., Consumers should verify sources before spreading alarmist content.