യുവാക്കളുടെ തൊഴിൽ ശാക്തീകരണം: ടെക്നോവാലിയും വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തും ധാരണാപത്രത്തിൽ ഒപ്പു വെച്ചു

കൊച്ചി : വിജ്ഞാനത്തിൽ അധിഷ്ഠിതമായ ഒരു സമ്പദ് വ്യവസ്ഥയുടെ ശാക്തീകരണം ലക്ഷ്യമിട്ട്, സംസ്ഥാനത്തെ യുവജനങ്ങളുടെ തൊഴിൽ ക്ഷമത വർധിപ്പിക്കുന്നതിനുള്ള നൂതന പദ്ധതിയായ
ടെക്നോവാലി- ലോക്കൽ സെൽഫ് ഗവൺമെൻ്റ് യൂത്ത് എംപവർമെൻ്റ് പ്രോഗ്രാമിന് തുടക്കമാവുന്നു ടെക്നോവാലി സോഫ്റ്റ് വെയർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തും ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഒപ്പു വെച്ചു
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള യുവജനങ്ങളുടെ തൊഴിൽ ശാക്തീകരണം ക്ഷമത വർധിപ്പിക്കൽ , ഓരോ പഞ്ചായത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന തൊഴിലന്വേഷകരായ 200 യുവാക്കൾക്കായി അഞ്ചു ദിവസത്തെ സൗജന്യ വെർച്വൽ കരിയർ വർക്ക്ഷോപ്പുകൾ., സൈബർ സെക്യൂരിറ്റി, എ ഐ, മിഷ്യൻ ലേണിംഗ്, ഡാറ്റ സയൻസ് തുടങ്ങിയ അത്യാധുനിക വിഷയങ്ങളിൽ സൗജന്യ വേബിനാറുകളും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റുകളും , ഇൻഡസ്ട്രിയിൽ ആവശ്യമായ സ്കിൽ തിരഞ്ഞെടുക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ , തൊഴിൽ അന്വേഷകർക്കായി സൗജന്യ കരിയർ കൗൺസിങ് , ടെക്നോവാലി , ഗ്ലോബൽ ഇൻഡസ്ട്രി ലീഡർമാരുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനാൽ ഇൻഡസ്ട്രി അപ്ഡേഷൻസ് പഞ്ചായത്തിന് ഗുണകരമായ രീതിയിൽ ഉപയോഗപ്രദമാകുക എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യങ്ങൾ
യോഗത്തിൽ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തുളസീ സോമൻ, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യം സുഖോദ ഷാജി , ക്ഷേമ കാര്യം ഈ കെ ജയൻ , കുഴുപ്പിള്ളി ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് നിബിൻ , പള്ളിപ്പുറം പഞ്ചായത്തു പ്രസിഡണ്ട് രമണി അജയൻ , ടെക്നോവാലി സോഫ്റ്റ് വെയർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ രാജേഷ് കുമാർ , ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ആനന്ദ് , അസിസ്റ്റന്റ് ജനറൽ മാനേജർ ഡോ. കെ വി സുമിത്ര എന്നിവർ പങ്കെടുത്തു
Content Highlights: technovalley vypin panchayat labour programme