യുവജനങ്ങളുടെ തൊഴിൽ ശാക്തീകരണം: ധാരണാ പത്രം ഒപ്പുവെച്ചു

കൊച്ചി : യുവജനങ്ങളുടെ തൊഴിൽ ക്ഷമത വർധിപ്പിക്കുന്നതിനുള്ള നൂതന പദ്ധതിക്ക് ടെക്നോവാലി സോഫ്റ്റ്വെയർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തും തമ്മിലുള്ള ധാരണാ പത്രത്തിൽ ഒപ്പു വെച്ചു
നാട്ടിലെ രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കാനും ടെക്നോവാലി- ലോക്കൽ സെൽഫ് ഗവൺമെൻ്റ് യൂത്ത് എംപവർമെൻ്റ് പ്രോഗ്രാം (LSG-YEP) എന്ന ഈ പദ്ധതിയിലൂടെ സാധ്യമാകുന്നതായിരിക്കും.
ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സരിത സനിലിൻ്റെ അധ്യക്ഷതയിൽ ബോൾഗാട്ടി പാലസിൽ കൂടിയ യോഗം വൈപ്പിൻ മണ്ഡലം എം എൽ എ കെ എൻ ഉണികൃഷ്ണൻ ഉത്ഘാടനം ചെയ്തു ടെക്നോവാലി സോഫ്റ്റ് വെയർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ രാജേഷ് കുമാർ ടെക്നോവാലി ലോക്കൽ സെൽഫ് ഗവണ്മെന്റ് യൂത്ത് എംപവർണ്മെന്റ് പ്രോഗ്രാം വിശദീകരിച്ചു .യോഗത്തിൽ ടെക്നോവാലി സോഫ്റ്റ് വെയർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ബീന റൊസാരിയോ , മുളവുകാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി എസ് അക്ബർ , ചേരാനെല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ജി രാജേഷ് , കടമക്കുടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മറിയ വിൻസെന്റ് ഇടപ്പള്ളി ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ. വിവേക് ഹരിദാസ് , ഷെൽമ ഹൈസൻറ് , ബ്ലോക്ക് മെമ്പർ സ്മിത സ്റ്റാൻലി , ചേരാനെല്ലൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആരിഫ മുഹമ്മദ്, കടമക്കുടി ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റ് വിപിൻ രാജ് , മുളവുകാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റോസ് മാർട്ടിൻ , മുളവുകാട് പഞ്ചായത്ത് അംഗങ്ങളായ പി ആർ ജോൺ , സൈന ഓ ജി , നിക്കൊളാസ് മാഷ് , അക്ലിൻ ലോപ്പസ് , കടമക്കുടി പഞ്ചായത്ത് അംഗങ്ങളായ ജെയ്‌നി സെബാസ്റ്റിൻ , രജനി ടെക്നോവാലി സോഫ്റ്റ് വെയർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് അസിസ്റ്റന്റ് ജനറൽ മാനേജർ ഡോ. കെ വി സുമിത്ര , എൻഗേജ്‌മെൻറ് ഓഫീസർ ആദിത്യ ശങ്കർ എന്നിവർ പങ്കെടുത്തു
Content Highlights: technovalley idapally block panchayath labour programme