ചരമം: എം. രാമചന്ദ്രൻ നായർ

എം. രാമചന്ദ്രന്‍ നായര്‍
എം. രാമചന്ദ്രന്‍ നായര്‍

ആലുവ: തായിക്കാട്ടുകര പെരിയാർ ഗാർഡൻസ് 'രശ്മി'യിൽ എം. രാമചന്ദ്രൻ നായർ (85- റിട്ട. ഡെപ്യൂട്ടി മാനേജർ, എച്ച്.എം.ടി.) അന്തരിച്ചു. ഭാര്യ: സി. ശാന്തകുമാരി അമ്മ (റിട്ട. കെ.എസ്.ഇ.ബി.). മക്കൾ: സ്മിത ചന്ദ്രൻ (എ.ജി.എം., ബി.എസ്. എൻ. എൽ.), സി. സീമ ( ടീച്ചർ, ഭവൻസ് ആദർശ വിദ്യാലയ, കാക്കനാട്), സി. സുധീഷ് (യു.എസ്.എ.). മരുമക്കൾ: പരേതനായ ഇ. വിനയൻ, വി. ജയകുമാർ (ചീഫ് ന്യൂസ് എഡിറ്റർ, മാതൃഭൂമി, കോഴിക്കോട്), ശ്രീലക്ഷ്മി സുധീഷ് (യു.എസ്.എ.).

മൃതദേഹം ഞായറാഴ്ച രാവിലെ എട്ടു മണിയോടെ വീട്ടിലെത്തിക്കും. സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് കളമശ്ശേരി മുനിസിപ്പൽ ശ്മശാനത്തിൽ.