സംഗീതസംവിധായകൻ രാഹുൽ രാജിന്റെ അമ്മ അന്തരിച്ചു

കുഞ്ഞൂഞ്ഞമ്മ
കുഞ്ഞൂഞ്ഞമ്മ

കൊച്ചി: മാമംഗലം യാത്രിനിവാസ് ലൈനില്‍ 'ശക്തി'യില്‍ കുഞ്ഞൂഞ്ഞമ്മ (81, റിട്ട. ജോയിന്റ് രജിസ്ട്രാര്‍, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ തങ്കപ്പന്‍ (ഗവ. പ്ലീഡര്‍, ഹൈക്കോടതി). മക്കള്‍: പരേതയായ രഹന, രാഹുല്‍ രാജ് (സംഗീത സംവിധായകന്‍). മരുമകള്‍: മിറിയം മെര്‍ക്കിള്‍.

കൊച്ചി അമൃത ഹോസ്പിറ്റലില്‍ ചൊവ്വാഴ്ച രാവിലെ 10 മുതല്‍ 11 വരെയും സ്വവസതിയായ ശക്തിയില്‍ 11:30 മുതല്‍ 4 വരെയും പൊതുദര്‍ശനം. സംസ്‌കാരം: ജനുവരി ഏഴ് ചൊവ്വാഴ്ച നാലുമണിക്ക് ചങ്ങമ്പുഴ പാര്‍ക്ക് ശ്മശാനത്തില്‍.

Content Highlights: kujoonjamma obituary