ചിത്രരചനാ മത്സരം നടത്തി

ഉദയംപേരൂർ: വൈ.എം.സി.എ. ഉദയംപേരൂർ കുട്ടികൾക്കായി കണ്ടനാട് സെയ്ന്റ് മേരീസ് സ്കൂൾ ഓഡിറ്റോറിയത്തിൽ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.
നാഷണൽ കമ്മിറ്റി മെംബർ വി.കെ. വർഗീസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.വി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. എറണാകുളം സബ് റീജണൽ ചെയർമാൻ പോൾ എം. ഫിലിപ്പ്, വൈസ് ചെയർമാൻ സാബു പൗലോസ്, ഉദയംപേരൂർ സെക്രട്ടറി ജെയിംസ് കണ്ടത്തിൽ, സണ്ണി മാറാശേരിൽ, ആനീസ് പോൾ, ബേബി ജോസഫ് എന്നിവർ സംസാരിച്ചു.
Content Highlights: YMCA Udayamperoor organized a painting competition for children at the St. Mary's School auditorium in Kandanad.