കരുമാല്ലൂർ എസ്.എൻ.ഡി.പി. ശാഖയിൽ ശതാബ്ദി ഹാൾ തുറന്നു

കരുമാല്ലൂര്‍ എസ്എന്‍ഡിപി ശാഖയില്‍ നിര്‍മിച്ച ശതാബ്ദി സ്മാരകഹാളിന്റെ ഉദ്ഘാടനം എസ്എന്‍ഡിപി യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമന്‍ നിര്‍വഹിക്കുന്നു
കരുമാല്ലൂര്‍ എസ്എന്‍ഡിപി ശാഖയില്‍ നിര്‍മിച്ച ശതാബ്ദി സ്മാരകഹാളിന്റെ ഉദ്ഘാടനം എസ്എന്‍ഡിപി യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമന്‍ നിര്‍വഹിക്കുന്നു

കരുമാല്ലൂർ: എസ്.എൻ.ഡി.പി. യോഗം കരുമാല്ലൂർ 166-ാം നമ്പർ ശാഖയിൽ ശതാബ്ദിയോടനുബന്ധിച്ച് നിർമിച്ച ഹാൾ തുറന്നു. യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പറവൂർ യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ശാഖാ മുൻ പ്രസിഡന്റ് എം.എൻ. ചന്ദ്രന്റെ ഛായാചിത്രം ശാഖയിൽ അനാച്ഛാദനം ചെയ്തു. യൂണിയൻ കൺവീനർ ഷൈജു മനയ്ക്കപ്പടി, ശാഖാ വൈസ് ചെയർമാൻ സി.എൻ. മോഹനൻ, കൺവീനർ ടി.ആർ. അരൂഷ്, പി.എസ്. ജയരാജ്, രാജീവ് നെടുകപ്പിള്ളി, എം.പി. ബിനു, ഡി. ബാബു, വി.പി. ഷാജി, ടി.പി. രാജേഷ്, പി.ആർ. പ്രമോദ്, ഗീതാ ബാബു, ഫ്രാൻസിസ് പഞ്ഞിക്കാരൻ, ടി.പി. സുധി, ടി.ജി. പുഷ്പൻ, ടി.കെ. സജീവ്, ടി.ബി. ശ്രീകുമാർ എന്നിവർ സംസാരിച്ചു. ആർച്ചറി സ്വർണമെഡൽ ജേതാവ് ദേവാനന്ദ് സന്തോഷ്, നിർമാണ എൻജിനിയർ എം.ഡി. ബൈജു, സൂപ്പർവൈസർ ഷാജി എന്നിവരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് ശാഖാ അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.

Content Highlights: The centenary hall of the SNDP Yogam Karumalloor branch was inaugurated by Yogam president Dr. M.N. Soman.