പേപ്പർ പേന നിർമാണ പരിശീലനം നടത്തി

കടമക്കുടി: പ്ലാസ്റ്റിക് വിമുക്ത ക്ലാസ് മുറികൾ ലക്ഷ്യമിട്ട് കോതാട് ജീസസ് ഹയർ സെക്കൻഡറി സ്‌കൂളിലെ റെയ്ഞ്ചർ ടീം. ഇതിന്റെ ഭാഗമായി പേപ്പർ പേന നിർമാണ പരിശീലനം നടത്തി. കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. ആന്റണി ഉദ്ഘാടനം ചെയ്തു. റിസോഴ്‌സ് പേഴ്‌സൺമാരായ ജെൻസി ജോസ്, സാബി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും പേപ്പർ പേന വിതരണം ചെയ്തു.
Content Highlights: The Ranger team at Kothad Jesus HSS organised a paper pen making workshop aiming for plastic-free classrooms.