നന്മ ഡയാലി സെന്റർ പെരിങ്ങാല റോട്ടറി കൊച്ചിൻ അപ്ടൗൺ ഭാരവാഹികൾ സന്ദർശനം നടത്തി

നന്മ ഡയാലിസിസ് സെന്റർ പെരിങ്ങാല - പള്ളിക്കര

നിർധനരായ വൃക്ക രോഗികൾക്ക് സൗജന്യമായി ചെയ്തു നൽകുന്ന നന്മ ഡയാലി സെന്റർ പെരിങ്ങാല റോട്ടറി കൊച്ചിൻ അപ്ടൗൺ ഭാരവാഹികൾ സന്ദർശനം നടത്തി.

സെന്ററിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ചോദിച്ചറിയുകയും നിർധനരായ രോഗിക ൾക്ക് ഡയാലിസിസ് ചെയ്യുന്നതിന് ആവശ്യമായ ഡയലൈസറും, ടൂബിങ്ങ്സും , നീഡിൽസും സെന്ററിന് കൈമാറി,
നാളിതുവരെ 17 21 ഡയാലിസിസ് പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.

വിഷ്ണു സി പിള്ള [പ്രസിഡന്റ് , റോട്ടറി കൊച്ചിൻ അപ്ടൗൺ ] ജഗ്ദീപ് മുരളി [സെക്രട്ടറി റോട്ടറി കൊച്ചിൻ അപ്ടൗൺ ] അപ്ടൗൺ ഭാരവാഹികളായ രാജീവ് മേനോൻ (കമ്മ്യൂണിറ്റി സെർവിസിസ് )വർഗീസ് ഇടക്കേരിൽ(മുൻ പ്രസിഡന്റ്‌ )സന്തോഷ് പോൾ (TRF), ഡയാലിസിസ് സെന്റർ ചെയർമാൻ അബ്ദുൽ റഷീദ് ബാഖവി, ഇ എ ഷാനവാസ് സെക്രട്ടറി, അഡ്വൈസറിൽ ബോർഡ് മെമ്പർമാരായ പി എ അബൂബക്കർ , അർഷദ് ബിൻ സുലൈമാൻ , ബഷീർ കെ എസ് ,ഇ ചാർജ് രാഹുൽ രമണൻ എന്നിവരും സന്നിതരായിരുന്നു

Content Highlights: Rotary Cochin Uptown officials visited Nanma Dialysis Center in Peringala., Donation of essential medical supplies including dialyzers, tubings, and needles., The center has successfully completed 1,721 dialysis sessions to date., Community outreach program supporting underprivileged kidney patients.