നാടകോത്സവത്തോടനുബന്ധിച്ച് മെഡിക്കൽ ക്യാമ്പ് നടത്തി

സബര്‍മതി കലാസാംസ്‌കാരിക വേദിയുടെ പറവൂര്‍ ഭരതന്‍ മെമ്മോറിയല്‍ പ്രൊഫഷണല്‍ നാടകോത്സവത്തോടനുബന്ധിച്ച് നടന്ന മെഡിക്കല്‍ ക്യാമ്പ് നടന്‍ കെ.പി.എ.സി. സജീവ് ഉദ്ഘാടനം ചെയ്യുന്നു
സബര്‍മതി കലാസാംസ്‌കാരിക വേദിയുടെ പറവൂര്‍ ഭരതന്‍ മെമ്മോറിയല്‍ പ്രൊഫഷണല്‍ നാടകോത്സവത്തോടനുബന്ധിച്ച് നടന്ന മെഡിക്കല്‍ ക്യാമ്പ് നടന്‍ കെ.പി.എ.സി. സജീവ് ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: സബർമതി കലാസാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ പറവൂർ ഭരതൻ മെമ്മോറിയൽ പ്രൊഫഷണൽ നാടകോത്സവത്തോടനുബന്ധിച്ച് നടന്ന മെഡിക്കൽ ക്യാമ്പ് നടൻ കെ.പി.എ.സി. സജീവ് ഉദ്ഘാടനം ചെയ്തു. സബർമതി വൈസ് പ്രസിഡന്റ് സലാം വള്ളുവള്ളി അധ്യക്ഷത വഹിച്ചു.

സബർമതി എക്‌സിക്യുട്ടീവ് അംഗങ്ങളായ ലിൻസ് ആന്റണി, ജോയ് പടയാട്ടി എന്നിവർ സംസാരിച്ചു. ഇതോടനുബന്ധിച്ച് നടന്ന നാടകോത്സവം നഗരസഭാ ചെയർപേഴ്‌സൺ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു.

Content Highlights: Actor KPAC Sajeev inaugurated a medical camp organised in connection with the Paravur Bharathan Memorial Drama Festival.