എം.ജെ.എസ്.എസ്.എ. ദേശീയ വിദ്യാർഥി ക്യാമ്പ് നടത്തി

കോലഞ്ചേരി : മലങ്കര യാക്കോബായ സിറിയൻ സൺഡേ സ്കൂൾ അസോസിയേഷന്റെ ദേശീയ വിദ്യാർഥി ക്യാമ്പ് പുത്തൻകുരിശ് കേന്ദ്ര ആസ്ഥാനത്തെ ക്യാമ്പ് സൈറ്റിൽ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഫാ. ഷിബിൻ പോൾ അധ്യക്ഷനായി. സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു ചിത്രരചനാ മത്സരവിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
ജനറൽ സെക്രട്ടറി എൽദോ ഐസക് മുഖ്യ പ്രഭാഷണം നടത്തി.
സെക്രട്ടറി അവിനേഷ് തണ്ടാശ്ശേരി വിഷയാവതരണം നടത്തി. സെക്രട്ടറിമാരായ പി.വി. ജേക്കബ്, പി.ഐ. കുര്യാക്കോസ്, ട്രഷറർ എം.കെ. വർഗീസ് എന്നിവർ പ്രസംഗിച്ചു.
പ്രസിഡന്റ് ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത ധ്യാനത്തിന് നേതൃത്വം നൽകി. എക്സിക്യുട്ടീവ് അംഗങ്ങളായ ടി.ടി. ജോയി, പി.വൈ. ജോൺസൻ, സി.പി. ബെന്നി, ഫാ. അഖിൽ മഞ്ഞിനിക്കര എന്നിവർ നേതൃത്വം നൽകി.