കൈനിക്കര കാവിന് സമീപം റോഡരികിലെ മാലിന്യം നീക്കി; സി.സി.ടി.വി. ക്യാമറ സ്ഥാപിക്കും

മൂവാറ്റുപുഴ : പായിപ്ര ഗ്രാമപ്പഞ്ചായത്തിലെ 3, 14 വാർഡുകളുടെ അതിർത്തിയിലുള്ള കൈനിക്കര കാവിനു സമീപത്തെ റോഡിന്റെ ഇരുവശങ്ങളിലും തള്ളിയ മാലിന്യങ്ങൾ നീക്കം ചെയ്തു. നാട്ടുകാരുടെയും പഞ്ചായത്ത് അധികൃതരുടെയും ഇടപെടലിനെ തുടർന്നാണ് ശുചീകരണം നടത്തിയത്.

പ്രദേശത്ത് അനധികൃതമായി മാലിന്യം തള്ളുന്നത് തടയാൻ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കുന്നതിന് നടപടിയെടുത്തുവെന്നും നിയമലംഘനം നടത്തുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡൻറ് സീനത്ത് അസീസ് അറിയിച്ചു.

ശുചീകരണ പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് പ്രസിഡൻറ്, പഞ്ചായത്തംഗങ്ങളായ റംല കബീർ, സ്മിതാ ദിലീപ്, കെ.എം. അബ്ദുൽ കരീം എന്നിവർ നേതൃത്വം നൽകി.