പോലീസ് ബാസ്‌കറ്റ് ബോൾ ടൂർണമെന്റ്

ആലുവ : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി 'യെസ് ടു സ്പോർട്‌സ്, നോ ടു ഡ്രഗ്‌സ്' എന്ന സന്ദേശവുമായി കേരള പോലീസ് സ്പോർട്‌സ് മാരത്തണിന്റെ വിളംബരമായി ആലുവ ലിറ്റിൽ ഫ്ളവർ മേജർ സെമിനാരിയിൽ ബാസ്‌കറ്റ് ബോൾ ടൂർണമെന്റ് നടത്തി. ആലുവ കാർമൽ ക്ലബ് ജേതാക്കളായി. ലിറ്റിൽ ഫ്ളവർ സെമിനാരിക്കാണ് രണ്ടാം സ്ഥാനം.

കാർമൽ ക്ലബ്ബിന്റെ ജൊഹാൻ ജെൻസനാണ് ടോപ് സ്കോറർ. റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ.എ.പി. ഒന്നാം ബറ്റാലിയൻ കമൻഡാന്റ് ജാക്‌സൺ പീറ്റർ, ആലുവ ഡിവൈ.എസ്.പി. ബൈജു പൗലോസ്, സി.ഐ. പി.എം. ഷെമീർ, സെമിനാരി റെക്ടർ ഫാ. ഫ്രാൻസിസ് ചിറ്റിനപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു.