ലൈഫ് ഗാർഡുകൾക്ക് കുട നൽകി

ചെറായി : കുഴുപ്പിള്ളി ബീച്ചിലെ ലൈഫ് ഗാർഡുകൾക്ക് കനത്ത വെയിലിൽനിന്ന് തണലിനായി സെയ്ന്റ് ജോൺസ് ഓർത്തഡോക്‌സ് പള്ളി ഇടവകയിൽനിന്ന് രണ്ട് ബീച്ച് അംബ്രല്ലകൾ നൽകി.
സെയ്ന്റ് ജോൺസ് ഓർത്തഡോക്‌സ് പള്ളി വികാരി ഫാ. ജോൺ ബേബിയും സെക്രട്ടറി റോയ് കെ. കോരതും ചേർന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലിജി തദേവൂസിന് അംബ്രല്ലകൾ കൈമാറി.
വൈസ് പ്രസിഡന്റ് എം.എം പ്രമുഖൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സിന്ധു രാജൻ, വാർഡ് മെംബർ ജലജ രഘു എന്നിവർ പങ്കെടുത്തു.