ജവാഹർലാൽ നെഹ്റുവിന്റെ ജന്മദിനം ആഘോഷിച്ചു

പെരുമ്പാവൂർ : പെരുമ്പാവൂർ ഇന്ദിരാഭവനിൽ ജവാഹർലാൽ നെഹ്റുവിന്റെ 137-ാ മത് ജന്മദിനാഘോഷം മനോജ് മൂത്തേടൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പുഷ്പാർച്ചനയും നടന്നു. ബ്ലോക്ക് പ്രസിഡന്റ് ഷാജി സലിം അധ്യക്ഷത വഹിച്ചു. യു.ഡി.എഫ്. കൺവീനർ പി.കെ. മുഹമ്മദ് കുഞ്ഞ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.കെ. രാമകൃഷ്ണൻ, രാജു മാത്താറ, വി.ഇ. റഹിം, ഡേവിഡ് തോപ്പിലാൻ, അഡ്വ. പി.കെ. സൈമൺ, സാംഅലക്സ് ബേബി, പോൾ ചിതലൻ, പി.കെ. ജയ്സൺ, ബാബു വർഗീസ്, സഫീർ മുഹമ്മദ്, ടി.ആർ. പൗലോസ്, ടി. എ. ഷാജഹാൻ, കെ.എസ്. കോമു എന്നിവർ പങ്കെടുത്തു.