കേന്ദ്രസർക്കാരിന്റെ കൗണ്ട് ഡൗൺ തുടങ്ങി -സി.പി. ജോൺ

കൊച്ചി : ആഞ്ഞടിച്ച ജനകീയ പ്രക്ഷോഭത്തിനുമുന്നിൽ കേന്ദ്രസർക്കാർ ആടിയുലയുകയാണെന്നും സർക്കാരിന്റെ കൗണ്ട്ഡൗൺ തുടങ്ങിയെന്നും സി.എം.പി. ജനറൽ സെക്രട്ടറി മന്ത്രി സി.പി. ജോൺ പറഞ്ഞു. പരീക്ഷാക്രമക്കേടുകൾക്കെതിരേയും തിരഞ്ഞെടുപ്പു കമ്മിഷന്റെ രാജി ആവശ്യപ്പെട്ടും നടന്ന പ്രക്ഷോഭങ്ങൾ യുവതലമുറ ബി.ജെ.പി.യെ കൈയൊഴിയുന്നുവെന്നതാണ് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള നിർമാണത്തൊഴിലാളി യൂണിയൻ (എച്ച്.എം.എസ്.) സംസ്ഥാന രജതജൂബിലി സമ്മേളനം കലൂർ ജവാഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂണിയൻ സംസ്ഥാന പ്രസിഡന്റ് കൃഷ്ണൻ കോട്ടുമല അധ്യക്ഷനായി.
മുൻ എം.എൽ.എ. പി.കെ. ശശി, എച്ച്.എം.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി ടോമി മാത്യു, വി.കെ. രവീന്ദ്രൻ, അഡ്വ. ബി.എസ്. സ്വാതികുമാർ, സി.എം.പി. എറണാകുളം ജില്ലാ സെക്രട്ടറി പി. രാജേഷ്, കെ.കെ. ചന്ദ്രൻ, പി. കലാധരൻ, എ. നിസാർ, എം.ആർ. മനോജ്, സുധീഷ് കടന്നപ്പള്ളി, വാസു കാരയിൽ, കാഞ്ചന മേച്ചേരി, കെ.എ. കുര്യൻ, കെ.എസ്.വൈ.എഫ്. സംസ്ഥാന സെക്രട്ടറി ജിംസാ വർഗീസ് അബ്രഹാം, പ്രസിഡന്റ് ഷാനിഫ്, കെ.പി. കൃഷ്ണൻകുട്ടി, അഡ്വ. സഞ്ജീവ്കുമാർ, സുജികുമാർ, സുധീർ തമ്മനം എന്നിവർ പ്രസംഗിച്ചു. സംസ്ഥാന പ്രസിഡന്റായി കൃഷ്ണൻ കോട്ടുമലയെയും ജനറൽ സെക്രട്ടറിയായി മന്ത്രി സി.പി. ജോണിനെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: പി.കെ. ശശി (സെക്ര.), കെ.കെ. ചന്ദ്രൻ (വർക്കിങ് പ്രസി.), അഡ്വ. ബി.എസ്. സ്വാതികുമാർ (ട്രഷ.).