കുടുംബശ്രീ പ്രവർത്തനം ലോകത്തിന് മാതൃക- കെ.സി. വേണുഗോപാൽ എം.പി.

അരൂർ : കേരളത്തിലെ കുടുംബശ്രീ പ്രവർത്തനം ലോകത്തിന് തന്നെ മാതൃകയാണെന്ന് കെ.സി. വേണുഗോപാൽ എം.പി. എഴുപുന്ന ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ വാർഷിക സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഷാജി അധ്യക്ഷത വഹിച്ചു.
ചലച്ചിത്ര താരങ്ങളായ അഞ്ജന അപ്പുക്കുട്ടൻ, എഴുപുന്ന ബൈജു എന്നിവർ മുഖ്യാതിഥികളായി. സി.ഡി.എസ്. ചെയർപേഴ്‌സൺ ഗീതാ ദിനേശൻ ത്രിതല ഗ്രാമപ്പഞ്ചായത്ത് ജനപ്രതിനിധികളായ ജയിംസ് ചിങ്കുതറ, സി.കെ. രാജേന്ദ്രൻ, പി.ആർ. ജ്യോതിലക്ഷ്മി, വി. അനിൽകുമാർ, തങ്കമണി സോമൻ, പി.പി. അനിൽകുമാർ, പ്രസന്നാ അംബുജാക്ഷൻ, സി.ഡി.എസ്. വൈസ് ചെയർപേഴ്‌സൺ രജനി ബാബു എന്നിവർ പ്രസംഗിച്ചു.