ലഹരിവിരുദ്ധ റാലി നടത്തി

കുറുമശ്ശേരി : പാറക്കടവ് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഓപ്പറേഷൻ തൂഫാൻ ലഹരിവിരുദ്ധ ബോധവത്കരണ റാലിയും കേരളോത്സവ സമാപനച്ചടങ്ങും നടത്തി. അൻവർ സാദത്ത് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആശാ രഘുനാഥ് അധ്യക്ഷത വഹിച്ചു. കേരളോത്സവ വിജയികൾക്ക് പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സെബാ മുഹമ്മദാലി ട്രോഫി വിതരണം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. ജോയ്, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഷൈജോ പറമ്പി, ബ്ലോക്ക് മെംബർ സുനിൽ ജെ. അറയ്ക്കലാൻ, ജിൻസി മോളി, ബിജു, പി.വി. ജോസ് എന്നിവർ സംസാരിച്ചു.