രാഹുൽഗാന്ധിയെ കസ്റ്റഡിയിൽ എടുത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മാർച്ച്

കൊച്ചി : മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ സമരം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും കോൺഗ്രസ് നേതാക്കൾക്കുമെതിരായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് എറണാകുളം ഡി.സി.സി.യുടെ നേതൃത്വത്തിൽ പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി.

കെ.പി.സി.സി. ജന.സെക്രട്ടറി എം.ആർ.അഭിലാഷ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഷിയാസ് എം.എൽ.എ. അധ്യക്ഷത വഹിച്ചു.

ടി.ജെ. വിനോദ് എം.എൽ.എ., ദീപ്തി മേരി വർഗീസ്, എൻ.ആർ. ശ്രീകുമാർ, എം.പി. ശിവദത്തൻ, ദിലീപ് കുഞ്ഞുകുട്ടി, ഷാജി കുറുപ്പശ്ശേരി, വി.ആർ. സുധീർ, റാഷിദ് ഉള്ളംപിള്ളി, ഇബ്രാഹിംകുട്ടി, വിവേക് ഹരിദാസ്, വിജു ചൂളക്കൽ, സനൽ നെടിയറ, ജെസ്മി, ടി.കെ. രമേശൻ, ആൽബർട്ട് അമ്പലത്തിങ്കൽ, മനു ജേക്കബ്, റിയാ ലോറൻസ്, എം.എ. വഹാബ്, ആന്റണി പൈനുതറ, കെ.എക്സ്. ഫ്രാൻസിസ്, എം.എം. ഹാരിസ് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.