കാക്കനാട് ഭവൻസ് ആദർശ വിദ്യാലയ ഓവറോൾ ചാമ്പ്യന്മാർ

തിരുവാങ്കുളം : തിരുവാണിയൂർ കൊച്ചിൻ റിഫൈനറീസ് സ്കൂളിലും ഗ്ലോബൽ പബ്ലിക് സ്കൂളിലുമായി മൂന്നുദിവസമായി നടന്നുവന്ന സി.ബി.എസ്.ഇ. കൊച്ചി സഹോദയ സ്കൂൾ കോംപ്ലക്സ് കലോത്സവത്തിൽ കാക്കനാട് ഭവൻസ് ആദർശ വിദ്യാലയ 826 പോയിന്റ് നേടി ഓവറോൾ ചാമ്പ്യന്മാരായി.  801 പോയിന്റോടെ ടോക് എച്ച് പബ്ലിക് സ്കൂൾ രണ്ടാം സ്ഥാനത്തും 795 പോയിന്റുകൾ നേടി ഗിരിനഗർ ഭവൻസ് വിദ്യാമന്ദിർ മൂന്നാം സ്ഥാനവും നേടി.

കൊച്ചിൻ റിഫൈനറീസ് സ്കൂളിൽ നടന്ന സമാപന സമ്മേളനത്തിൽ ചലച്ചിത്രതാരം ഐശ്വര്യ മിഥുൻ മുഖ്യാതിഥിയായി. വിജയികൾക്കുള്ള    സമ്മാനദാനവും ഐശ്വര്യ നിർവഹിച്ചു.

സമ്മേളനത്തിൽ കൊച്ചി സഹോദയ പ്രസിഡന്റ്‌ വിനുമോൻ കെ. മാത്യു അധ്യക്ഷനായി.

കലോത്സവം ജനറൽ കൺവീനർ ദിലീപ് ജോർജ്, കൊച്ചി സഹോദയ സെക്രട്ടറി അരവിന്ദ് ലക്ഷ്മൺ, സഹോദയ ട്രഷറർ സോണിയ സൂസൻ വർക്കി, സഹോദയ ജോയിന്റ് സെക്രട്ടറി മനോജ് മോഹൻ എന്നിവർ പങ്കെടുത്തു