കെ.പി.എം.എസ്. സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടത്തി

കോലഞ്ചേരി : കെ.പി.എം.എസ്. പരിയാരം-പൂത്തൃക്ക 560-ാം നമ്പർ ശാഖ തൃപ്പൂണിത്തുറ ആർ.സി.എം. കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടത്തി. ക്യാമ്പ് പൂത്തൃക്ക ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷൈജാ റെജി ഉദ്ഘാടനം ചെയ്തു.
ശാഖാ പ്രസിഡന്റ് വി.എ. കുട്ടപ്പൻ അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ ഷാന്റി ഷിബു, ടി.കെ. സുരേഷ്, ഡോ. നെസ്സിയാ അബ്ദുൾ ഖാദർ, ക്യാമ്പ് മാനേജർ കെ.ടി. ജനീഷ്, കെ.പി. രാജൻ, കെ.സി. രവി, സി.കെ. രാജൻ, പി.എൻ. മനോജ്, കെ.സി. ഷാജി, സി.കെ. സേതു, സെക്രട്ടറി എൻ.പി. കുമാരൻ എന്നിവർ പ്രസംഗിച്ചു.