ആലങ്ങാട് ഗാന്ധിനഗർ റോഡ് തുറന്നു

കരുമാല്ലൂർ : ആലങ്ങാട് പഞ്ചായത്ത് 10-ാം വാർഡിൽ ഗാന്ധിനഗർ റോഡിന്റെ നിർമാണം പൂർത്തിയായി. മന്ത്രി വി.ഇ. അബ്ദുൽഗഫൂർ റോഡ് ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ വേവുകാട് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് വിജി ജോളി, പഞ്ചായത്തംഗം സുനിൽ തിരുവാല്ലൂർ, ലിസി ജോസ് മാളിയേക്കൽ, നിജിത ഹിതിൻ, ഹസീന ഷിഹാബ്, അഫീല സുമിത്ത്, അന്ന ആൻസലിൻ, അമീർ അലി, നിർമല സന്തോഷ്, കെ.വി. പോൾ, ലിന്റോ അഗസ്റ്റിൻ, എബി മാഞ്ഞൂരാൻ, ബിനു കരിയാട്ടി എന്നിവർ സംസാരിച്ചു.
സി.പി.എം. പ്രതിഷേധിച്ചു
ഗാന്ധിനഗർ റോഡിന്റെ ഉദ്ഘാടനത്തിൽനിന്നും മുൻ മന്ത്രി പി. രാജീവിനെ ഒഴിവാക്കിയതിൽ സി.പി.എം. പ്രവർത്തകർ പ്രതിഷേധിച്ചു. പി. രാജീവ് മന്ത്രിയായിരിക്കെയാണ് ഈ റോഡിന്റെ നിർമാണത്തിന് ആസ്തിവികസനഫണ്ടിൽനിന്നും പണം അനുവദിച്ചത്.
സി.പി.എം. കളമശ്ശേരി ഏരിയ കമ്മിറ്റിയംഗം പി.എം. മനാഫ് പ്രതിഷേധയോഗം ഉദ്ഘാടനംചെയ്തു. കെ.ആർ. ബിജു അധ്യക്ഷത വഹിച്ചു. പി.ആർ. ജയകൃഷ്ണൻ, എ.ആർ. മധുകുമാർ, സനൂപ് അഷറഫ്, സി.പി. ശിവൻ, സിനി റെജി, മായ വിനയകുമാർ എന്നിവർ സംസാരിച്ചു.