മുൻ മന്ത്രി ജോസ് തെറ്റയിലിനെ ആദരിച്ചു

അങ്കമാലി : കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നേതൃത്വപരമായ പങ്ക് വഹിക്കുകയും 50 വർഷം മുൻപ് സത്യജിത്റായി പ്രസിഡന്റായ ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ കേരളത്തിൽ നിന്നുള്ള ആദ്യത്തെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത മുൻമന്ത്രി ജോസ് തെറ്റയിലിനെ ഫിലിം സൊസൈറ്റി ഫെഡറേഷൻ ഓഫ് ഇന്ത്യ കേരളഘടകം ആദരിച്ചു.
അശോക്റാണെ സംവിധാനം ചെയ്ത 'ഇന്ത്യൻ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ എഴുപത്തഞ്ച് വർഷങ്ങൾ' എന്ന ഡോക്യുമെന്ററിയുടെ കേരളത്തിലെ ആദ്യപ്രദർശന വേദിയിൽ വെച്ചായിരുന്നു ആദരം. ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ പ്രിയങ്കാ നായരാണ് ആദരിച്ചത്. അടൂർ ഗോപാലകൃഷ്ണൻ, എഫ്.എഫ്.എസ്.ഐ. കേരള റീജണൽ പ്രസിഡന്റ് ടി.വി. ചന്ദ്രൻ, ചലച്ചിത്ര നിരൂപകനായ എം.എഫ്. തോമസ്, ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ രവീന്ദ്രൻ, ഫിപ്രസ്കി ഇന്ത്യൻ ചാപ്റ്റർ പ്രസിഡന്റ് വി.കെ. ജോസഫ്, എഫ്.എഫ്.എസ്.ഐ. കേരള റീജൻ സെക്രട്ടറി രാധാകൃഷ്ണൻ ചെറുവല്ലി, ദേശീയ ജോയിന്റ് ജനറൽ സെക്രട്ടറി കെ.സി. പ്രവീൺ, സംഘാടകസമിതി ചെയർമാൻ കെ.ജി. സൂരജ് തുടങ്ങിയവർ പങ്കെടുത്തു.