ഹൃദയപൂർവം അമ്മയ്ക്കൊപ്പം സ്നേഹക്കൂട്ടായ്മ

കോലഞ്ചേരി: കറുകപ്പള്ളി ഗവ. യു.പി. സ്കൂളിൽ ഫോറം സംഘടിപ്പിച്ച ‘ഹൃദയപൂർവം അമ്മയ്ക്കൊപ്പം സ്നേഹക്കൂട്ടായ്മ’ സോഷ്യൽ ജസ്റ്റിസ് ഫോറം സംസ്ഥാന പ്രസിഡന്റ് കെ.എം. വർഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി വി.കെ. പ്രകാശൻ അധ്യക്ഷനായി. സമ്മേളനത്തിൽ മുതിർന്ന അമ്മമാരെ ആദരിച്ചു.
പ്രതിഭാസംഗമം വടവുകോട് ബ്ലോക്ക് പഞ്ചായത്ത് മെംബർ പി.വി. ജോണും കുഞ്ഞിളംകൈയിൽ സമ്മാനം വിതരണോദ്ഘാടനം സംസ്ഥാന നിർവാഹകസമിതിയംഗം എം. ഉണ്ണികൃഷ്ണനും ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം പി.യു. ഗീതു ഗുരുവന്ദനം നടത്തി.
ജീവ ജോർജ് മികച്ച പി.ടി.എ. അംഗങ്ങളെ ആദരിച്ചു. കെ.എൻ. സജീവ് കുമാർ, ദീപ്തി സന്തോഷ്, രെജു പീറ്റർ, സുകന്യ എ. മാധവൻ, പുഷ്പ ശിവരാജൻ തുടങ്ങിയവർ പ്രസംഗിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ഷീബ ചാക്കോ സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം മായാ ജോസഫ് നന്ദിയും പറഞ്ഞു.
Content Highlights: Social Justice Forum organized the Hridayapoorvam Ammaykkoppam gathering to honor elderly mothers at Karukappilly Government UP School near Kolenchery.