കർത്തേടം റെസിഡെൻസ് അസോസിയേഷൻ വാർഷികം

വൈപ്പിൻ: കർത്തേടം റെസിഡെൻസ് അസോസിയേഷൻ വാർഷികം ടോണി ചമ്മണി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാഹേൽ കൊടിയത്തറ അധ്യക്ഷനായി.
സെക്രട്ടറി അലക്സ് കാട്ടാശ്ശേരി, കർത്തേടം പള്ളി വികാരി ഫാ. ഫ്രാൻസിസ് ഡിക്സൺ ഫെർണാണ്ടസ്, ഫ്രാഗ് ജനറൽ സെക്രട്ടറി അനിൽ പ്ലാവിയൻസ്, അപ്പെക്സ് പ്രസിഡന്റ് പി.കെ. മനോജ്, പഞ്ചായത്തംഗം ദിലീപ് വി.ടി. എന്നിവർ സംസാരിച്ചു.
രക്ഷാധികാരി ആന്റണി കാട്ടാശ്ശേരി സ്വാഗതവും ട്രഷറർ ഹെയ്സൽ ബിന്ദു ചക്കാലക്കൽ നന്ദിയും പറഞ്ഞു.
Content Highlights: Tony Chammany MLA inaugurated the annual meeting of the Karthedam Residents Association in Vypeen.