ഭിന്നശേഷിക്കാർക്ക് കെ.എസ്.ആർ.ടി.സി.യിൽ സൗജന്യയാത്ര അനുവദിക്കണം

അങ്കമാലി: അംഗവൈകല്യമുള്ളവർക്ക് കെ.എസ്.ആർ.ടി.സി. ബസിൽ സൗജന്യ യാത്ര അനുവദിക്കണമെന്ന് വികലാംഗ നിർധന സഹായസമിതി ജില്ലാ വാർഷിക സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. പെൻഷൻ വർധിപ്പിക്കുക, ലൈഫ് മിഷൻ പദ്ധതിയിൽ മുൻഗണന നൽകുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. അങ്കമാലി സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന സമ്മേളനം മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്തു.
ബെന്നി ബഹനാൻ എം.പി. മുഖ്യാതിഥിയായിരുന്നു. ജില്ലാ പ്രസിഡന്റ് പി.ഡി. ജോൺ അധ്യക്ഷനായി. നഗരസഭ ചെയർപേഴ്സൺ റീത്താ പോൾ എസ്.എസ്.എൽ.സി., പ്ലസ് ടു അവാർഡ് വിതരണം ചെയ്തു. വിശിഷ്ട വ്യക്തിത്വങ്ങളെ ഫാ. പോൾ കോലഞ്ചേരി ആദരിച്ചു.
ലക്കി കുടുംബ സമ്മാനദാനം മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എൻ.വി. പോളച്ചനും കിറ്റ് വിതരണം നഗരസഭ കൗൺസിലർ ആന്റു മാവേലിയും നിർവഹിച്ചു. ജനറൽ സെക്രട്ടറി എൽസി തോമസ്, എം.ജെ. ജോണി, സെബി ജോർജ്, അജോ ജോർജ് എന്നിവർ സംസാരിച്ചു.
Content Highlights: Differently abled welfare association in Angamaly demands free KSRTC travel, pension hike, and Life Mission priority from the government.