സൗജന്യ നേത്രചികിത്സാ ക്യാമ്പ് നടത്തി

അരൂര്‍ ആഞ്ഞിലിക്കാട് പ്രദേശത്ത് സംഘടിപ്പിച്ച സൗജന്യ നേത്രചികിത്സാ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. പുഷ്പന്‍ ഉദ്ഘാടനം ചെയ്യുന്നു
അരൂര്‍ ആഞ്ഞിലിക്കാട് പ്രദേശത്ത് സംഘടിപ്പിച്ച സൗജന്യ നേത്രചികിത്സാ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. പുഷ്പന്‍ ഉദ്ഘാടനം ചെയ്യുന്നു

അരൂർ: അരൂർ പഞ്ചായത്ത് 16-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയും പാലാരിവട്ടം ചൈതന്യ കണ്ണാശുപത്രിയും ചേർന്ന് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സി.കെ. പുഷ്പൻ ഉദ്ഘാടനം ചെയ്തു. 16-ാം വാർഡംഗം ടി.പി. അഭിലാഷ് അധ്യക്ഷത വഹിച്ചു. നൂറിലധികം ആളുകൾ ക്യാമ്പ് പ്രയോജനപ്പെടുത്തി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.പി. സാബു, വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.കെ. വിജയൻ രാഘവൻ, ബാബു തുടങ്ങിയവർ പ്രസംഗിച്ചു.

Content Highlights: A free eye checkup camp was jointly organized by Aroor Congress Committee and Chaithanya Eye Hospital benefiting over a hundred people.