അന്താരാഷ്ട്ര ടൂറിസം ദിനം ആഘോഷിച്ചു

ബോൾഗാട്ടി: കടമക്കുടി, വൈപ്പിൻ ദ്വീപുകളിലേക്ക് സഞ്ചാരികളുമായി കായൽയാത്ര നടത്തിയും പാരമ്പര്യ കലാരൂപങ്ങളെ പരിചയപ്പെടുത്തിയും അന്താരാഷ്ട്ര ടൂറിസം ദിനാഘോഷം. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ബോൾഗാട്ടി പാലസിൽ നടന്ന പരിപാടി കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കടമക്കുടി ടൂറിസം വാർത്തകൾക്ക് മികച്ച മാധ്യമപ്രവർത്തകനുള്ള അവാർഡ് മാതൃഭൂമി വരാപ്പുഴ ലേഖകൻ കെ.വി. രാജശേഖരനും മികച്ച ബോട്ട് ബിൽഡർക്കുള്ള അവാർഡ് പി.ജെ. ആന്റണിക്കും എംഎൽഎ നൽകി.

കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസന്റ് അധ്യക്ഷത വഹിച്ചു. കേരള മാരിടൈം ബോർഡ് മുൻ ചെയർമാൻ അഡ്വ. വി.ജെ. മാത്യു, അഡീഷണൽ അഡ്വ. ജനറൽ അശോക് എം. ചെറിയാൻ, കേരള മാരിടൈം ബോർഡംഗം അഡ്വ. സുനിൽ ഹരീന്ദ്രൻ, ഡിടിപിസി സെക്രട്ടറി ലിജോ ജോസഫ്, നൗഷാദ് പുല്ലൂണി, രഞ്ജിനി, തീരദേശ പരിപാലന അതോറിറ്റി അംഗം എ.പി. പ്രിനിൽ, ജിഡ ജനറൽ കൗൺസിൽ അംഗം കെ.കെ. ജയരാജ്, ഞാറയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് മിനി രാജു, നായരമ്പലം പഞ്ചായത്ത് പ്രസിഡന്റ് നീതു ബിനോദ്, കടമക്കുടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. വിപിൻരാജ് തുടങ്ങിയവർ പ്രസംഗിച്ചു. ലോകസഞ്ചാരി സന്തോഷ് ജോർജ് കുളങ്ങരയുമായി വിദ്യാർഥികൾ സംവദിച്ചു.