ചേരാനല്ലൂർ സെയ്ന്റ് മേരീസ് സ്കൂൾ സുവർണ ജൂബിലി ആഘോഷ സമാപനം

ചേരാനല്ലൂർ: ചേരാനല്ലൂർ സെയ്ന്റ് മേരീസ് യു.പി. സ്കൂളിൽ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് സമാപനമായി. സമാപന സമ്മേളനം മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഫാ. തോമസ് നങ്ങേലിമാലിൽ അധ്യക്ഷത വഹിച്ചു.
ഹൈബി ഈഡൻ എം.പി., ടി.ജെ. വിനോദ് എം.എൽ.എ., ഗായത്രി അരുൺ, പഞ്ചായത്ത് പ്രസിഡന്റ് ലിസി വാര്യത്ത്, വൈസ് പ്രസിഡന്റ് ഷിമ്മി ഫ്രാൻസിസ്, ബ്ലോക്ക് പഞ്ചായത്തംഗം ടി.എസ്. ഷിന്നാസ് എന്നിവർ പ്രസംഗിച്ചു.
Content Highlights: The golden jubilee celebrations of St Marys UP School in Cheranalloor concluded with an event inaugurated by Minister Mons Joseph.