പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം. ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് ജേതാക്കൾ

കുറുമശ്ശേരി: ആറു ഗ്രാമപഞ്ചായത്തുകൾ പങ്കെടുത്ത പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ 103 പോയിന്റ് നേടി ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് ഓവറോൾ ചാമ്പ്യന്മാരായി.
രണ്ടും മൂന്നും സ്ഥാനങ്ങൾ നെടുമ്പാശ്ശേരി, പാറക്കടവ് പഞ്ചായത്തുകൾ നേടി. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സെബ മുഹമ്മദാലി, ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെർളി കപ്രശ്ശേരിക്ക് ട്രോഫി സമ്മാനിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ. ഉല്ലാസ്, രാജി ആന്റണി, സുനിൽ ജെ. അറക്കൽ, നൗഷാദ് പാറപ്പുറം, ടി.എ. ചന്ദ്രൻ, സുനിത മാഹിൻ എന്നിവർ സംസാരിച്ചു
Content Highlights: Chengamanad Grama Panchayat emerged as overall champions in the Parakkadavu Block Panchayat Keralotsavam securing 103 points.